Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈക്ലിങ്: പീറ്റർ സാഗൻ ലോക ചാംപ്യൻ

cycle യുസിഐ സൈക്ളിങ് ലോക ചാംപ്യൻഷിപ്പിൽ സ്ളൊവാക്യൻ താരം പീറ്റർ സാഗൻ ഒന്നാമതായി ഫിനീഷ് ചെയ്യുന്നു.

ദോഹ ∙ യുസിഐ സൈക്ലിങ് ലോക ചാംപ്യൻഷിപ്പിൽ സ്ളൊവാക്യൻ താരം പീറ്റർ സാഗൻ കിരീടം നിലനിർത്തി. ഒൻപതു വർഷം മുമ്പ് ഇറ്റാലിയൻ താരം പൗളോ ബെറ്റിനിക്കു ശേഷം ആദ്യമായാണ് നിലവിലെ ചാംപ്യൻ റെയിൻബോ ജഴ്സി നിലനിർത്തുന്നത്. ഏഴു ടീർ ഡി ഫ്രാൻസ് സ്റ്റേജുകൾ നേരത്തേ വിജയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന 257 കിലോമീറ്റർ നീണ്ട പുരുഷന്മാരുടെ റോഡ് റേസ് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നാണ് ആരംഭിച്ചത്.

ലുസൈൽ, റാസ്‌ലഫാൻ, അൽഖോർ ചുറ്റി പേളിൽ സമാപിച്ചു. പേളിനു ചുറ്റുമായി 15 ലാപ്പുകൾ പൂർത്തിയാക്കി. മുൻ ലോക ചാംപ്യന്മാരായ ബ്രിട്ടന്റെ മാർക് കാവൻഡിഷ്, ബെൽജിയത്തിന്റെ ടോം ബൂനെൻ എന്നിവരാണ് സാഗനു പിന്നിലായി ഫിനീഷ് ചെയ്തത്. 95 വർഷത്തെ യുസിഐ ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അറബ് ലോകം വേദിയായത്. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം സൈക്ലിസ്റ്റുകളാണു പങ്കെടുത്തത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.