Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിലെ ക്യുആർസിഎസ് ആരോഗ്യകേന്ദ്രത്തിൽ ബോംബാക്രമണം

bomb സിറിയയിലെ ആലപ്പോയിൽ ബോംബ് ആക്രമണത്തിൽ തകർന്ന ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി(ക്യുആർസിഎസ്) പ്രാഥമികാരോഗ്യ കേന്ദ്രം

ദോഹ∙ സിറിയയിലെ ആലപ്പോയിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) യുടെ പ്രാഥമികാരോഗ്യ കേന്ദ്രം ബോംബിട്ടു തകർത്തു. രണ്ടുരോഗികൾ കൊല്ലപ്പെടുകയും എട്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തതായി ക്യുആർസിഎസ് അറിയിച്ചു.

അൽ സഖൂർ പ്രദേശത്തെആരോഗ്യകേന്ദ്രത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്നു നാലു ബോംബുകളാണു പ്രാഥമികാരോഗ്യ കേന്ദ്രത്തിനു നേരെയിട്ടത്.ആയിരക്കണക്കിനു പേർക്ക് ചികിൽസാ സൗകര്യം ലഭിച്ചിരുന്ന സംവിധാനമാണ് ഇതോടെ നഷ്ടമായത്. കെട്ടിടത്തിന്റെ പകുതിയോളം തകർന്നു. രാജ്യാന്തരസന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യം ആശുപത്രിയിലുണ്ടായിരുന്നു.

രാജ്യാന്തര സമൂഹം പ്രശ്നത്തിൽഇടപെടണമെന്നും ചികിൽസാ കേന്ദ്രങ്ങൾക്കു നേരെ സിറിയയിൽ നടക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും ക്യുആർസിഎസ് ആവശ്യപ്പെട്ടു. കഴിഞ്ഞഏപ്രിലിലാണ് ആലപ്പോയിൽ ചികിൽസാ കേന്ദ്രം തുടങ്ങിയത്. ഹ്യുമാനിറ്റേറിയൻ പൂൾഡ് ഫണ്ട് (എച്ച്പിഎഫ്) സഹകരണത്തോടെയാണു കേന്ദ്രംപ്രവർത്തിച്ചുവന്നത്. ആലപ്പോയിലെ രണ്ടരലക്ഷത്തോളം പേർക്കു ചികിൽസ നൽകുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം.

ചികിൽസാ കേന്ദ്രത്തിനു നേരെ നടന്നആക്രമണം യുദ്ധക്കുറ്റമായി പരിഗണിക്കണമെന്നും 1949ലെ ജനീവ കൺവൻഷനു വിരുദ്ധമാണിതെന്നും ക്യുആർസിഎസ് ആരോഗ്യ പ്രവർത്തന വിഭാഗംമേധാവി ഡോ. ഹാഷിം ദാർവിഷ് പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.