Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സ്ഥാനപതി കുമരൻ പെരിയസ്വാമി ചുമതലയേറ്റു

qatar-india

ദോഹ ∙ ഖത്തറിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി കുമരൻ പെരിയസ്വാമി ചുമതലയേറ്റു. ഇന്നലെ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം അധികാരപത്രം കൈമാറി. അംബാസഡറുടെ പുതിയ ദൗത്യത്തിൽ വിജയിക്കാനാകട്ടെയെന്ന് വിദേശകാര്യമന്ത്രി ആശംസിച്ചു.

രണ്ടു സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കാൻ പുതിയ ദൗത്യനിർവഹണത്തിലൂടെ കഴിയുമെന്നപ്രതീക്ഷയും വിദേശകാര്യമന്ത്രി പങ്കുവച്ചു. നാലുവർഷത്തിലേറെ നീണ്ട സേവനത്തിനുശേഷം ഈമാസമാദ്യം സഞ്ജീവ് അറോറ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. 1992 ബാച്ചിലെ ഐഎഫ്എസ് ഓഫിസറായ പി.കുമാരൻ നേരത്തെ വിവിധ അറബ് രാജ്യങ്ങളിലായി ഏഴുവർഷത്തോളം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ തേർഡ് സെക്രട്ടറിയായാണ് ആദ്യ നിയമനം. ബെംഗളൂരുവിൽ റീജനൽ പാസ്‌പോർട്ട് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊളംബോയിൽ ഇന്ത്യൻ ഹൈക്കമ്മിഷനിലും പ്രവർത്തിച്ചിട്ടുണ്ട്. ഐഐടിയിൽ ബാച്ച്‌ലർ ഓഫ് ടെക്‌നോളജിയിൽ (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്) ബിരുദം നേടിയാണു വിദേശകാര്യ വകുപ്പിൽ എത്തുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.