Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് ഫീസ് കുറച്ചു

ദോഹ ∙ ഖത്തറിൽ വീട്ടുജോലിക്കാരെ ലഭിക്കുന്നതിനുള്ള ഫീസ്‌ നിരക്ക്‌ ഗണ്യമായി കുറയ്‌ക്കാനായെന്നു റിക്രൂട്ടിങ്‌ ഏജൻസികൾ. വീട്ടുജോലിക്കാരുടെ റിക്രൂട്‌മെന്റിൽ മറ്റു ജിസിസി രാജ്യങ്ങളിൽനിന്നു കടുത്ത മത്സരം നേരിടുകയും ചില രാജ്യങ്ങൾ ഖത്തറിലേക്കു വീട്ടുജോലിക്കാരെ അയച്ചിട്ടും റിക്രൂട്ടിങ്‌ ഫീസ്‌ കുറയ്‌ക്കാനായതു വലിയ നേട്ടമാണെന്ന്‌ ഏജൻസികൾ പറയുന്നു. നേരത്തെ വീട്ടുവേലക്കാരെ ലഭിക്കുന്നതിനുള്ള ഫീസ്‌ കുറയ്‌ക്കണമെന്നു ഭരണനിർവണ, വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം റിക്രൂട്ടിങ്‌ ഏജൻസികളോട്‌ ആവശ്യപ്പെട്ടിരുന്നു.

മന്ത്രാലയത്തിന്റെ നിർദേശം നടപ്പാക്കുന്നതിനു സാധ്യമായ എല്ലാശ്രമവും തങ്ങൾ നടത്തിയെന്ന് ഒരു റിക്രൂട്‌മെന്റ്‌ ഏജൻസി ഉടമ പറഞ്ഞു. ഒരു ഇന്തൊനീഷ്യൻ വീട്ടുജോലിക്കാരിയെ ലഭിക്കുന്നതിനു നേരത്തെ 20,000 റിയാലാകുമായിരുന്നെങ്കിൽ ഇപ്പോഴത്‌ 14,000 റിയാലായി കുറഞ്ഞിട്ടുണ്ട്‌. ഖത്തറിലെ ചില വിദേശ എംബസികൾ വീട്ടുജോലിക്കാരുടെ നിയമനത്തിന്‌ അനുകൂല നിലപാടല്ല കൈക്കൊളളുന്നത്‌. അതിനാൽ ഈ രാജ്യങ്ങളിൽനിന്നു നേരിട്ടാണ്‌ ഇപ്പോൾ ഏജൻസികൾ ജോലിക്കാരികളെ എത്തിക്കുന്നത്‌. ഇക്കാര്യത്തിൽ തൊഴിൽ മന്ത്രാലയത്തിൽനിന്നു കൂടുതൽ സഹകരണം ലഭിക്കേണ്ടതുണ്ടെന്നാണ്‌ ഏജൻസികളുടെ നിലപാട്‌.

അതേസമയം കമ്പനികൾക്കു വീസ അനുവദിക്കുന്നതുപോലെ വീട്ടുജോലിക്കാരെ രാജ്യത്തേക്കെത്തിക്കാനും ഏജൻസികൾക്ക്‌ കൂടുതൽ വീസ അനുവദിക്കണമെന്ന ആവശ്യം സ്വദേശികളടക്കമുള്ളർ മുന്നോട്ടുവയ്‌ക്കുന്നു. എന്നാൽ ഈ ആവശ്യത്തോടു തൊഴിൽമന്ത്രാലയം ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നു റിക്രൂട്‌മെന്റ്‌ ഏജൻസികൾ പറഞ്ഞു. ചില രാജ്യങ്ങൾ വീട്ടുവേലക്കാരെ വിട്ടുകൊടുക്കുന്നതിനുള്ള ഫീസ്‌ ഉയർത്താൻ ഊർജിത ശ്രമം നടത്തുന്നുണ്ട്‌. ഇതിനെതിരെ ഇതര ജിസിസി രാജ്യങ്ങളിലെ റിക്രൂട്‌മെന്റ്‌ ഏജൻസികളുടെ സഹായം തേടാനാണു ഖത്തറിലെ മാൻപവർ ഏജൻസികളുടെ നീക്കം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.