Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര എജ്യൂക്കേഷൻ ഫെയർ 17ന് തുടങ്ങും

education

ദോഹ ∙ ഏഴാമത് രാജ്യാന്തര എജ്യൂക്കേഷൻ ഫെയറിന് 17നു തുടക്കമാകും. മൂന്നു ദിവസം നീളുന്ന ഫെയറിൽ 90ലധികം പ്രാദേശിക, രാജ്യാന്തര സർവകലാശാലകൾ പങ്കെടുക്കും. പ്രഭാഷണങ്ങൾ, പഠനസൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ച് ബോധവൽക്കരണം, പ്രദർശനം എന്നിവ നടക്കും. പൊതു, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ബോധവൽക്കരണമാണ് ഫെയറിന്റെ പ്രധാന അജൻഡ. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അലി അൽ ഹമാദി വിദ്യാഭ്യാസ പ്രദർശനം ഉദ്ഘാടനം ചെയ്യും.

വിവിധ സർവകലാശാലകളിൽ അപേക്ഷിക്കേണ്ടത് എങ്ങനെ, ഓരോ സർവകലാശാലയിലേക്കുമുള്ള അക്കാദമിക് അവസരങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർഥികളെ എൻജിനീയറിങ് മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പരിഗണന നൽകുമെന്ന് എസ്ഇസി ഹയർ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഖാലിദ് അൽ ഹർ പറഞ്ഞു.

വിദേശത്തു പഠിക്കുന്നതിനായി ഖത്തരി വിദ്യാർഥികളിൽ നിന്ന് ഈ വർഷം 787 അപേക്ഷകളാണ് മന്ത്രാലയത്തിൽ ലഭിച്ചത്. ഇതിൽ 539 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്. വർഷം തോറും ഉന്നത പഠനത്തിനായി വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി ഒട്ടേറെ സ്‌കോളർഷിപ്പുകളാണ് രാജ്യം നൽകുന്നത്. ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങൾ താൽപര്യപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രം യുകെയാണ്. തൊട്ടുപിന്നിൽ അമേരിക്കയും ഓസ്ട്രേലിയയുമുണ്ട്.

ഉന്നത പഠനത്തിനായി പലരും തിരഞ്ഞെടുക്കുന്നത് എൻജിനീയറിങ് വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന സ്‌കോളർഷിപ്പുകളിൽ 46 ശതമാനം പ്രാദേശിക സർവകലാശാലകളിലെ പഠിതാക്കൾക്കും 35 ശതമാനം ബ്രിട്ടനിൽ പഠിക്കുന്നവർക്കും 13 ശതമാനം അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവർക്കും ബാക്കി ആറ് ശതമാനം ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളവർക്കുമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.