Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശം കുറഞ്ഞ് ഫാൻസി നമ്പർ ലേലം

ദോഹ ∙ അഞ്ചാമത് ഓൺലൈൻ ഫാൻസി വാഹന നമ്പർ ലേലത്തിൽ ആവേശം കുറഞ്ഞു. കഴിഞ്ഞ തവണത്തേതിന്റെ മൂന്നിലൊന്നു തുക മാത്രമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന ഓൺലൈൻ ലേലത്തിൽ 22 ഇഷ്ട നമ്പരുകളിലായി സർക്കാരിനു ലഭിച്ചത് 55.8 ലക്ഷം റിയാലാണ്. രണ്ടു മാസം മുൻപു നടന്ന ലേലത്തിൽ 25 നമ്പരുകൾക്കായി 1.67 കോടി റിയാൽ ലഭിച്ചിരുന്നു. നവംബറിൽ നടന്ന ലേലത്തിൽ ലഭിച്ചത് 1.4 കോടി റിയാലാണ്. ലേലത്തിലെ ഏറ്റവും ഉയർന്ന തുകയിലും കുറവുണ്ട്. ചൊവ്വാഴ്ച മുതൽ വ്യാഴം രാത്രി വരെയായിരുന്നു മെട്രാഷ് 2 വഴി ഓൺലൈൻ ലേലം ക്രമീകരിച്ചിരുന്നത്.

333300 എന്ന നമ്പരാണ് ഏറ്റവും ഉയർന്ന തുകയ്ക്കു ലേലത്തിൽ പിടിച്ചത്– 6.38 ലക്ഷം റിയാൽ. സെപ്റ്റംബറിൽ നടന്ന ലേലത്തിൽ 311113 എന്ന നമ്പരിന് 23.04 ലക്ഷം റിയാൽ ലഭിച്ചിരുന്നു. ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് 393399 എന്ന നമ്പരിനാണ് (1.3 ലക്ഷം). 333233 (4.2 ലക്ഷം), 333232 (2.3 ലക്ഷം) തുടങ്ങിയവയാണ് ഉയർന്ന തുക ലഭിച്ച മറ്റു നമ്പരുകൾ. ലേലം പിടിച്ചവർ രണ്ടു പ്രവൃത്തി ദിവസത്തിനകം ബാക്കി തുക കൂടി അടച്ചു നമ്പർ കൈപ്പറ്റണം. ഇല്ലെങ്കിൽ ലേലത്തിൽ പങ്കെടുക്കാൻ ഡിപ്പോസിറ്റായി നൽകിയ 20,000 റിയാൽ നഷ്ടപ്പെടും. ഈ തുക ലേലം വിളിച്ചയാളുടെ ഐഡി നമ്പരിൽ പിഴയായി ഉൾപ്പെടുത്തും. ഖത്തരി ഐഡിയുള്ള ആർക്കും ലേലത്തിൽ പങ്കെടുക്കാമായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.