Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്സിസി സാംസ്കാരിക പണിപ്പുരയ്ക്ക് തുടക്കം

fcc എഫ്സിസി ഖത്തർ കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പണിപ്പുര പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ദോഹ∙ ഫ്രണ്ട്സ് കൾച്ചറൽ സെന്റർ ഖത്തർ കേരളീയത്തോടനുബന്ധിച്ച് എഫ്സിസി ചർച്ചവേദി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പണിപ്പുരയ്ക്കു തുടക്കമായി. സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദാണു നേതൃത്വം നൽകുന്നത്.

എഫ്സിസി ഹാളിൽ നടന്ന ആദ്യദിന പരിപാടിയിൽ സാംസ്‌കാരിക ദേശീയത-സത്യവും മിഥ്യയും എന്ന വിഷയത്തിൽ ചർച്ച നടന്നു. പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നജീബ് സുധീർ പ്രബന്ധം അവതിരിപ്പിച്ചു. എഫ്സിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. തൻസീം കുറ്റിയാടി, ജഫ്‌ല ഹമീദുദീൻ, വി. മുഹമ്മദലി എന്നിവർ പങ്കെടുത്തു. ഷെരീഫ് ചെരണ്ടത്തൂർ, മധു കോളിച്ചാൽ എന്നിവർ പ്രസംഗിച്ചു.

ഇന്ന‌ു രാവിലെ ഒൻപതിനു പ്രവാസി മൂലധനവും കേരളീയ സാംസ്‌കാരിക പൊതു മണ്ഡലവും, പ്രവാസി സമൂഹം-വായന എഴുത്ത്, ഫാഷിസ കാലത്തെ ബഹുസ്വര ഇടങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. വൈകിട്ട് ആറിനു വക്ര വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലാണ് സമാപന പരിപാടി. ഫ്രണ്ട്സ് കൾച്ചറൽ സെന്ററിനുളള അക്ഷയ പുരസ്‌കാരം പായിപ്ര രാധാകൃഷ്ണൻ സമ്മാനിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.