Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിൽ രാജ്യാന്തര നിലവാരമുള്ള ‌മീൻവളർത്തൽ കേന്ദ്രങ്ങൾ വരുന്നു

fish

ദോഹ ∙ പ്രാദേശിക മൽസ്യലഭ്യത ഗണ്യമായി വർധിപ്പിക്കാൻ ഖത്തർ രാജ്യാന്തര നിലവാരത്തിലുള്ള മീൻവളർത്തൽ കേന്ദ്രങ്ങൾ തുടങ്ങുന്നു. മൽസ്യ ലഭ്യതയിൽ ഖത്തറിനെ സ്വയംപര്യാപ്‌തമാക്കുന്നതിനുള്ള ഈ പദ്ധതി നടപ്പാക്കുന്നതു മത്സ്യബന്ധന വിഭാഗത്തിന്റെ ചുമതല കൂടിയുള്ള നഗരസഭ, പരിസ്‌ഥിതി മന്ത്രാലയമാണ്‌. പദ്ധതിയുടെ ഗുണഭോക്‌താക്കളായ സംരംഭകരെ കണ്ടെത്താൻ ഉടൻ ടെൻഡർ ക്ഷണിക്കുമെന്നു മത്സ്യക്കൃഷി വിഭാഗം മേധാവി മുഹമ്മദ്‌ മഹ്‌മൂദ്‌ അൽഅബ്‌ദല്ല അറിയിച്ചു.

ഒരു പ്രാദേശിക ചാനൽ പരിപാടിയിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. പുതിയ മീൻവളർത്തൽ കേന്ദ്രങ്ങളിൽ മൂന്നെണ്ണം സമുദ്ര പരിധിയിലാവുമെന്ന്‌ അൽഅബ്‌ദല്ല പറഞ്ഞു. ഖത്തറിൽ ആവശ്യമായ എല്ലാത്തരം മത്സ്യങ്ങളെയും കടലിലെ മീൻവയലുകളിൽ വളർത്തും. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ചാണ്‌ പുതിയ പദ്ധതി നടപ്പാക്കുന്നത്‌. ഇതിനുള്ള സാങ്കേതിക നടപടികൾ ഏറെക്കുറെ പൂർണമായിക്കഴിഞ്ഞു. ടെൻഡറുകൾ ഉറപ്പിച്ചു പദ്ധതി ഉടൻ പ്രാവർത്തികമാക്കും.

ആഗോള തലത്തിൽ ഇപ്പോൾ 60% മത്സ്യ ഉൽപാദനവും ഫിഷ്‌ ഫാമുകളിലൂടെയാണ്‌. മലിനീകരണം മൂലം സമുദ്ര മത്സ്യസമ്പത്തു ലോകം മുഴുവൻ കുറഞ്ഞു വരികയാണ്‌. അതിനാൽ എല്ലാ രാജ്യങ്ങളും കൃത്രിമ മീൻവളർത്തലിനു പ്രാമുഖ്യം നൽകുകയാണ്‌. ജനസംഖ്യ കൂടുകയും വേനലിൽ മത്സ്യലഭ്യത കുറയുകയും ചെയ്യുന്ന ഖത്തറിനു ഫിഷ്‌ഫാമുകളെ ആശ്രയിച്ചേ മുന്നോട്ടു പോകാനാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി,

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.