Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണം: ശ്രീലങ്കൻ ജോലിക്കാരിക്ക് തടവ്

jail

ദോഹ ∙ ജോലിക്കുനിന്ന വീട്ടിൽനിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ചെന്ന കേസിൽ ശ്രീലങ്കൻ വീട്ടുജോലിക്കാരിക്ക് ഒരു വർഷം തടവും തുടർന്നു നാടുകടത്താനും കോടതി ഉത്തരവിട്ടു. പതിനായിരം റിയാലിലേറെ വില വരുന്ന സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചെന്നാണു കേസ്.

യുഎസിലേക്കു പോകും മുമ്പു വീട്ടിൽ വിരുന്നു വന്ന ബന്ധുവിന്റെ ആഭരണങ്ങളും യൂറോയുമാണു നഷ്ടപ്പെട്ടത്. യുഎസിലെത്തിയശേഷം ബന്ധു വീട്ടുടമയോട് ഇക്കാര്യം പരാതിപ്പെട്ടു. ജോലിക്കാരിയെ സംശയമുണ്ടെന്നും അറിയിച്ചു.

തുടർന്നു ജോലിക്കാരി പുറത്തുപോയ സമയം വീട്ടുകാർ അവരുടെ മുറിയിൽ പരിശോധന നടത്തി. വിലപിടിപ്പുള്ള കണ്ണടയും 70 യൂറോയും മുറിയിൽ കണ്ടെത്തി. നാട്ടിലേക്ക് അയ്യായിരം റിയാലിലധികം തുക അയച്ചതിന്റെ രസീതും കണ്ടെത്തി. ജോലിക്കാരി തിരിച്ചെത്തിയപ്പോൾ ഇതേക്കുറിച്ചു ചോദ്യം ചെയ്തു. കൂടുതൽ തുക നാട്ടിലേക്ക് അയച്ചതിന്റെ രസീത് ജോലിക്കാരിയുടെ ബാഗിൽനിന്നു കണ്ടെടുക്കുകയും ചെയ്തു. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.