Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി കൂട്ടായ്മ

ദോഹ ∙ മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. മൂടാടി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി പ്രതിനിധി ഇഖ്ബാൽ രണ്ടത്താണി, നോർക്ക പ്രതിനിധി ബാബുരാജ്, പഞ്ചായത്ത് അംഗം വി.വി.സുരേഷ്, പി.പി.കരീം, ബാലൻ അമ്പാടി, സി.കെ.ശ്രീകുമാർ, യു.വി.മാധവൻ എന്നിവർ പ്രസംഗിച്ചു. ഷീജ പട്ടേരി ചെയർപഴ്സനായും കെ.പി.കരീം കൺവീനറായും പി.കെ.മുസ്തഫ ട്രഷററായും 33 അംഗ കമ്മിറ്റി രൂപീകരിച്ചു. എല്ലാ ഗൾഫ് നാടുകളിലും പഞ്ചായത്തുതല കമ്മിറ്റി രൂപീകരിക്കാനും പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടാനും യോഗം തീരുമാനിച്ചു.

അധ്യാപക ദിനാചരണം

ദോഹ ∙ ലോക അധ്യാപക ദിനത്തോടനുബന്ധിച്ചു ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ മലയാളി വിദ്യാർഥികളെ ഫ്രണ്ട്സ് കൾച്ചറൽ സെന്ററിൽ ഇന്ന് ആദരിക്കും. വൈകിട്ട് ആറിന് എഫ്സിസി ഓഡിറ്റോറിയത്തിലാണു പരിപാടി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.