Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖിഫ് ഫുട്ബോൾ: കെഎംസിസിക്കും സൗഹൃദവേദിക്കും മംവാഖിനും വിജയം

kmcc

ദോഹ ∙ പത്താമത് ഖിഫ് ഇന്ത്യൻ ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ കെഎംസിസി മലപ്പുറം, തൃശൂർ ജില്ലാസൗഹൃദ വേദി, മംവാഖ് മലപ്പുറം എന്നിവർ വിജയികളായി. ആദ്യ മത്സരത്തിൽ കെഎംസിസി. മലപ്പുറം മറുപടിയില്ലാത്ത ഏഴു ഗോളുകൾക്കാണ് കെഒഎ കണ്ണൂരിനെ പരാജയപ്പെടുത്തിയത്. കളിക്കളം നിറഞ്ഞു കളിച്ച കെഎംസിസിയുടെ ഗോൾമഴ ഗാലറിയിൽ തിങ്ങിനിറഞ്ഞ ആരാധകർക്കു ദൃശ്യവിരുന്നായി. മൂന്നാം മിനിറ്റിൽ ഷമീമാണു ഗോൾവർഷത്തിനു തുടക്കമിട്ടത്.

എട്ടാം മിനിറ്റിലും പതിനെട്ടാം മിനിറ്റിലും സുധീഷ് വലകുലുക്കി, രണ്ടാം പകുതി തുടങ്ങിയുടനെ സുധീഷ് ഹാട്രിക് തികച്ചു. നസറുദീനും രമേശും ഓരോ ഗോൾ വീതം നേടി കെഎംസിസിയെ ബഹുദൂരം മുന്നിലെത്തിച്ചു. രണ്ടാമത്തെ മത്സരത്തിൽ തൃശൂർ ജില്ലാ സൗഹൃദവേദി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ദിവാ കാസർകോടിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് ആക്രണ പ്രത്യാക്രമണം നടത്തിയെങ്കിലും ആറാം മിനിറ്റിൽ കാസർകോടിന്റെ സെൽഫ് ഗോൾ കളിയുടെ ഗതിമാറ്റി. പതിനേഴാം മിനിറ്റിൽ അനുകൂലമായി ലഭിച്ച പെനൽറ്റി കിക്ക്് ടിവൈസി സ്‌ട്രൈക്കർ സതീശൻ ഗോളാക്കി. കാസർകോട് പൊരുതിക്കളിച്ചപ്പോൾ 19–ാം മിനിറ്റിൽ ഒരു ആശ്വാസ ഗോൾ നേടി.

നാൽപത്തിയൊൻപതാം മിനിറ്റിൽ വീണ്ടും തൃശൂരിനു പെനൽറ്റി ലഭിച്ചതോടെ സതീശൻ തൃശൂരിന്റ ഗോൾ പട്ടിക പൂർത്തിയാക്കി. മംവാഖ് മലപ്പുറവും കെഎംസിസി പാലക്കാടും തമ്മിലായിരുന്നു മൂന്നാമത്തെ മൽസരം. 22–ാം മിനിറ്റിൽ മംവാഖിന് അനുകൂലമായി ലഭിച്ച പെനൽറ്റി കിക്ക് സലാഹുദീൻ ഗോളാക്കി. മുപ്പതാം മിനിറ്റിൽ ഹാമീദലിയുടെ സുന്ദര കിക്കിലൂടെ വീണ്ടും ഗോൾവല ചലിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.