Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു കുടുംബങ്ങൾക്ക് വീടൊരുക്കാൻ സഹായവുമായി ഫോപ്റ്റ

fopta

ദോഹ ∙ ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാറിൽ നടത്തുന്ന പുനരധിവാസ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാർ നടത്തി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത മൂന്നു കുടുംബങ്ങൾക്കു ഫോപ്റ്റയുടെ നേതൃത്വത്തിൽ വീട് വയ്ക്കാനുള്ള സ്ഥലം നൽകുന്നതാണു പദ്ധതി. ഇതിനു വേണ്ട സ്ഥലം ഇതിനോടകംതന്നെ കണ്ടെത്തിക്കഴിഞ്ഞു.

ഗുണഭോക്താക്കളെ ഫൊപ്റ്റ അംഗങ്ങളുടെ നിർദേശ പ്രകാരം പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ കണ്ടെത്തുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ് രൂപീകൃതമായി കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ ധാരാളം സഹായപദ്ധതികൾ നടപ്പാക്കിയ ഫോപ്റ്റയുടെ പ്രവർത്തനം പ്രശംസാർഹമാണെന്നു ഗിരീഷ് കുമാർ പറ‍ഞ്ഞു. ഐസിസിയുടെ എല്ലാവിധ സഹകരണങ്ങളും പദ്ധതിക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു. ഉടൻതന്നെ ഈ സ്ഥലകൈമാറ്റത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നാട്ടിൽ സംഘടിപ്പിക്കുന്നതാണെന്നു ഫോപ്റ്റ അറിയിച്ചു.

മലയാള മനോരമ ദിനപത്രത്തിൽ കൂടി പുറംലോകം അറിഞ്ഞ ഒരു കുടുംബത്തിന്റെ ദയനീയജീവിതം ആണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കാൻ ഫോപ്റ്റയ്ക്കു പ്രചോദനമായതെന്നു പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ അറിയിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലുള്ള പെരുനാട് സ്വദേശി വിലാസചന്ദ്രന്റെ നേതൃത്വത്തിലാണു നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോപ്റ്റയുടെ ഓണം ഈദ് ആഘോഷങ്ങൾ പ്രസിഡന്റ് എം. എൻ. ഉണ്ണിക്കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ഗിരീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഐസിസി ജനറൽ സെക്രട്ടറി ദിവാകർ പൂജാരി, ഐസിസി കൾചറൽ വിങ് ഹെഡ് ഉണ്ണിക്കൃഷ്ണൻ ചടയമംഗലം, മുൻ ഐസിബിഎഫ് പ്രസിഡന്റ് കരീം അബ്ദുല്ല, ജനറൽ സെക്രട്ടറി ഷംനാദ് എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിനു ശേഷം കലാപരിപാടികളും ഓണസദ്യയും നടന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.