Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിഎക്യു ഈദ്–ഓണം ആഘോഷം

ദോഹ ∙ കോഴിക്കോട് പ്രവാസി അസോസിയേഷൻ ഖത്തർ (കെപിഎക്യു) നേതൃത്വത്തിൽ ഈദ്–ഓണം ആഘോഷിച്ചു. ഓണസദ്യയോടുകൂടി ആരംഭിച്ച പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഖത്തറിലെ കലാ സാംസ്കാരിക രംഗത്തെ അഞ്ചു പ്രമുഖരെ ആദരിച്ചു.

എംടി നിലമ്പൂർ, മോഹൻ തുറയൂർ, വാസു വാണിമേൽ, കെ. എം. അലി, ഷംസുദീൻ ഒളകര എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്. പ്രസിഡന്റ് ഷാജഹാൻ, സെക്രട്ടറി പി. കെ. ഗഫൂർ, രവി മണിയൂർ, ഷൗക്കത്ത് എന്നിവരാണ് ഉപഹാരം സമ്മാനിച്ചത്. ഇതോടനുബന്ധിച്ചു ഗാനമേള, കുട്ടികളുടെ ഡാൻസ്, മൈലാഞ്ചിയിടൽ എന്നിവയും സംഘടിപ്പിച്ചു.

അൻ റിയ ഖത്തർ ഓണാഘോഷം


ദോഹ ∙ അങ്കമാലി പ്രവാസി കൂട്ടായ്മയായ അൻ റിയ ഖത്തർ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഏഴിന് എംഇഎസ് ഇന്ത്യൻ സ്കൂളിൽ വച്ചാണ് ആഘോഷം. അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ, വടംവലി, സംഗീത നൃത്ത പരിപാടികൾ എന്നിവയുണ്ടാകും. രാവിലെ ഒൻപതിനു തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിക്കും. അങ്കമാലി നഗരസഭയിലെയും സമീപമുള്ള 14 പഞ്ചായത്തിലെയും പ്രവാസികളുടെ കൂട്ടായ്മയാണ് അൻ റിയ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.