Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപം തേടി ‘വൈബ്രന്റ് ഗുജറാത്ത്’ പ്രതിനിധി സംഘം ദോഹയിൽ

meeting ഗുജറാത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘വൈബ്രന്റ് ഗുജറാത്ത്’ സംഘം ഖത്തർ ചേംബർ അംഗങ്ങളുമായി നടത്തിയ ചർച്ച

ദോഹ ∙ ഖത്തറിൽനിന്നു ഗുജറാത്തിലേക്കു വ്യവസായ നിക്ഷേപം ആകർഷിക്കാൻ എത്തിയ ‘വൈബ്രന്റ് ഗുജറാത്ത്’ സംഘം ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണു ദോഹയിൽ എത്തിയത്. അടിസ്ഥാന വികസനം, നിർമാണം, എണ്ണ–വാതകം, കൃഷി, ടൂറിസം തുടങ്ങിയ മേഖലകളിലെ വിവിധ നിക്ഷേപ സാധ്യതകളെ കുറിച്ചു ഗുജറാത്ത് സംഘം വിവരിച്ചു.

ഇന്ത്യയുമായി ഖത്തറിനു ദീർഘകാല ബന്ധമുണ്ടെന്നു ഖത്തർ ചേംബർ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തവാർ പറഞ്ഞു. ഖത്തറിന്റെ വികസനത്തിനായി പ്രവാസി ഇന്ത്യക്കാർ വഹിച്ചത് വലിയ പങ്കാണ്. ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ പ്രോൽസാഹിപ്പിക്കാനായി അടുത്തിടെ വലിയ ശ്രമങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 2015ൽ ഉഭയകക്ഷി വ്യാപാരം 1030 കോടി യുഎസ് ഡോളറായിരുന്നു.

ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താമതാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ വ്യവസായികളെ ഗുജറാത്ത് സന്ദർശിക്കാൻ രാജീവ് കുമാർ ക്ഷണിച്ചു. 2017 ജനുവരിയിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനും അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യൻ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.