Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌തനാർബുദം; 'ഗോ പിങ്ക്' ബോധവൽക്കരണം ഇന്ന്‌

ദോഹ∙ സ്‌തനാർബുദ ബോധവൽക്കരണത്തിനായി `ഗോ പിങ്ക്‌` എന്നപേരിൽ ദേശീയ കാൻസർ ചികിത്സാ ഗവേഷണകേന്ദ്രം(എൻസിസിസിആർ) ഇന്നു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ഹമദ്‌ ബിൻ ഖലീഫ യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌സ്‌ സെന്ററിൽ വൈകിട്ട്‌ നാലിനാണ്‌ പരിപാടി. ഖത്തർ നാഷനൽ ലൈബ്രറി(ക്യുഎൻഎൽ), ഖത്തർ കാൻസർ സൊസൈറ്റി(ക്യുസിഎസ്‌), പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ(പിഎച്ച്‌സിസി) എന്നിവയുടെ സഹകരണത്തോടെയാണ്‌ ബോധവൽക്കരണം സംഘടിപ്പിക്കുന്നത്‌.

പരിപാടിയിലേക്ക്‌ പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. സ്‌തനാർബുദത്തെക്കുറിച്ച്‌ പ്രമുഖ ഡോക്‌ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സദസിന്റെ സംശയങ്ങൾക്ക്‌ പ്രമുഖർ മറുപടി നൽകും. രോഗമുക്‌തി നേടിയവർ അനുഭവങ്ങൾ പങ്കിടും. ഇതിനുപുറമേ ബോധവൽക്കരണ പ്രദർശനവും പരിശോധനയ്‌ക്കായി റജിസ്‌റ്റർ ചെയ്യാൻ സൗകര്യവുമുണ്ടാകും. 45 വയസിനു മുകളിൽ പ്രായമുള്ള സ്‌ത്രീകൾക്കാണ്‌ റജിസ്‌റ്റർ ചെയ്യാനാവുകയെന്ന്‌ എൻസിസിസിആർ സീനിയർ കൺസൽറ്റന്റും എച്ച്‌എംസി സ്‌തനാർബുദ പരിശോധനാ പദ്ധതിയുടെ ഡയറക്‌ടറുമായ ഡോ. സൽഹ ബുജാസൂം അൽബദർ അറിയിച്ചു.

കാൻസർ ചികിത്സിച്ചു ഭേദമാക്കാനാവില്ല എന്ന തെറ്റിധാരണ മാറ്റാനാണു ശ്രമമെന്ന്‌ ക്യുസിഎസ്‌ ജനറൽ മാനേജർ മറിയം അൽനയീമി പറഞ്ഞു. പിഎച്ച്‌സികളിലെ ബ്രസ്‌റ്റ്‌ കാൻസർ സ്‌ക്രീനിങ്‌ വിഭാഗത്തിന്റെ സേവനം തേടിയാൽ രോഗബാധ തുടക്കത്തിലേ തിരിച്ചറിയാമെന്നും ഇത്‌ രോഗമുക്‌തി എളുപ്പമാക്കുമെന്ന്‌ പിഎച്ച്‌സിസി കാൻസർ പ്രോഗ്രാം വിഭാഗം മേധാവി ഡോ. ഷെയ്‌ഖ അബു ഷെയ്‌ഖ ഓർമിപ്പിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.