Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരി കേസ്; യുവതിയുടെ വധശിക്ഷയിൽ ഇളവ്

ദോഹ∙ ലഹരി കേസിലെ പ്രതിയായ കൊളംബിയൻ യുവതിയുടെ വധശിക്ഷ അപ്പീൽ കോടതി 15 വർഷം തടവായി ഇളവു ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതിനും അനധികൃത ലഹരി ഇടപാട് നടത്തിയതിനും കൂട്ടുപ്രതിയായ ലബനീസ് പൗരന് കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം ഖത്തർ റിയൽ പിഴയും ശിക്ഷ വിധിച്ചിരുന്നു. മൂന്നാം പ്രതിയായ മറ്റൊരു ലബനീസ് പൗരനെ വെറുതെ വിടുകയും ചെയ്തു.

കൊളംബിയയിൽ നിന്ന് അഞ്ച് കിലോ കൊക്കെയ്ൻ കൊണ്ടു വന്നു വിൽപനയ്ക്കായി ദോഹയിലെ ഹോട്ടലിൽ സൂക്ഷിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിവിരുദ്ധ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് പിടിയിലാകുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ഇടപാടുകാരനാണെന്ന വ്യാജേന സ്ത്രീയെ സമീപിക്കുകയും മുൻനിശ്ചയിച്ചത് പ്രകാരം ഹോട്ടലിൽ കണ്ടുമുട്ടിയപ്പോൾ കൊക്കെയ്ൻ സാംപിൾ കാണിക്കുകയും ചെയ്തു.

തുടർന്നു സ്ത്രീ മറ്റു കൂട്ടുപ്രതികളെ കൂടി ഫോൺ വിളിച്ച് ഇതിൽ ഉൾപ്പെടുത്തി. ഈ ഇടപാടുകളെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ഇവരുടെ മുറികളിലും വാഹനങ്ങളിലും നടത്തിയ തിരച്ചിലിൽ പണവും ലഹരിമരുന്നും പിടിച്ചെടുക്കുകയുമായിരുന്നു. നിയമവിരുദ്ധ ഇടപാടിന് രണ്ടാം പ്രതി വിവിധ രാജ്യങ്ങളുടെ 13 സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. വധശിക്ഷയ്ക്കെതിരെ പ്രതി നൽകിയ അപ്പീലിലാണു കോടതി വധശിക്ഷ 15 വർഷം തടവുശിക്ഷയായി ഇളവു ചെയ്തത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.