Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനത് ഉദ്ഘാടനം 21ന്

ദോഹ ∙ ഖത്തറിൽ പുതുതായി രൂപം കൊണ്ട മലയാളി സാംസ്‌കാരിക കൂട്ടായ്മ ‘തനത് സാംസ്‌കാരിക വേദി’യുടെ ഉദ്ഘാടനം 21ന് ഓൾഡ് ഐഡിയൽ സ്‌കൂൾ ഹാളിൽ നടക്കും. വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങിൽ കവിതയിൽ 50 വർഷം പൂർത്തിയാക്കിയ സച്ചിദാനന്ദൻ, മാധ്യമപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി എന്നിവരെ ആദരിക്കും. ദോഹയിലെ നാടക പ്രവർത്തകനായ അബ്ദുൽ അസീസ് വടക്കേക്കാട് സംവിധാനം ചെയ്ത ‘തീൻമേശയിലെ ദുരന്തം’ എന്ന നാടകവും അരങ്ങേറും. തനതു സാംസ്‌കാരിക വേദി ലോഗോ പ്രകാശനം, മറ്റു കലാപരിപാടികൾ എന്നിവയും നടക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.