Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖാലിദ് മിഷാൽ അമീറുമായി കൂടിക്കാഴ്ച നടത്തി

ദോഹ ∙ ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിഷാൽ, പൊളിറ്റിക്കൽ ബ്യൂറോ ഡപ്യൂട്ടി ഇസ്‌മയിൽ ഹനിയേഹ് എന്നിവർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ വിഷയങ്ങളാണു ചർച്ച ചെയ്തത്. പലസ്തീൻ ജനതയ്ക്കു ഖത്തറും അമീറും നൽകുന്ന പിന്തുണയ്ക്ക് ഇരുവരും നന്ദി അറിയിച്ചു. പലസ്തീനെ പിന്തുണച്ചുകൊണ്ടു രാജ്യാന്തര വേദികളിൽ ഖത്തർ എടുക്കുന്ന ശക്തമായ നിലപാടിനെയും അവർ അഭിനന്ദിച്ചു. പലസ്തീന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഖത്തർ എപ്പോഴുമുണ്ടാകുമെന്ന് അമീർ പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.