Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഇഎസ് അത്‌ലറ്റിക് മീറ്റ്

mes

ദോഹ ∙ എംഇഎസ് ഇന്ത്യൻ സ്കൂളിലെ വാർഷിക അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു. ഖത്തർ നാഷനൽ അത്‌ലറ്റിക് ടീം മാനേജർ ഖലീഫ യൂസഫ് അബ്ദുൽ മാലിക് മീറ്റ് ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയായിരുന്നു തുടക്കം. സ്പോർട്സ് ക്യാപ്റ്റൻ ഫർഹാൻ ഒറ്റക്കാത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റ് ചാംപ്യന്മാരായ സ്കൂൾ ടീമിന്റെ നേതൃത്വത്തിൽ ദീപശിഖ തെളിച്ചു.

പ്രസിഡന്റ് ബി.എം.സിദ്ദിഖ്, ജനറൽ സെക്രട്ടറി പി.കെ.മുഹമ്മദ്, ഡയറക്ടർ അഹമ്മദ് ഇഷാം, എം.സി.മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. എം.എച്ച്.ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ഗേൾസ് വിഭാഗം സ്പോർട്സ് ക്യാപ്റ്റൻ എയ്ഞ്ചൽ തെരേസ ജയിംസ്, ഫർഹാൻ ഒറ്റക്കാത്ത് എന്നിവർ പ്രസംഗിച്ചു. ഒരാഴ്ചയാണ് അത്‌ലറ്റിക് മീറ്റ് നടക്കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.