Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസ്‌ലിം– ന്യൂനപക്ഷവിരുദ്ധ നിലപാടിനതിരെ സംഘടിത മുന്നേറ്റം അനിവാര്യമെന്ന് ഇന്ത്യൻ ഇസ്‌ലാഹി യോഗം

ദോഹ ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മുസ്‌ലിം– ന്യൂനപക്ഷവിരുദ്ധ നിലപാടുകൾക്കെതിരെ മുഴുവൻ മുസ്‌ലിം സംഘടനകളുടെയും സംഘടിത മുന്നേറ്റം അനിവാര്യമാണെന്നു ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമത്തിലൂടെ കേന്ദ്രസർക്കാരും തീവ്രവാദത്തിന്റെ പേരിൽ മുസ്‌ലിം സ്ഥാപനങ്ങൾക്കെതിരെ അനാവശ്യ കേസുകൾ ചുമത്തി സംസ്ഥാന ആഭ്യന്തരവകുപ്പും മുസ്‌ലിംകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി.

തീവ്രവാദത്തിനെതിരെ എന്നും ശക്തമായ നിലപാടു സ്വീകരിച്ചിട്ടുള്ള കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിനെതിരെ ചില സംഘടനകൾ നടത്തുന്ന ആരോപണങ്ങൾ ദുരുദ്ദേശ്യപരമാണ്. സമുദായത്തെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളിലെങ്കിലും പൊതുനിലപാടു സ്വീകരിക്കാനുള്ള പക്വത മുസ്‌ലിം സംഘടനാ നേതാക്കൾ കാണിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് അക്ബർ ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് ഇരിട്ടി, ജി.പി.കുഞ്ഞാലിക്കുട്ടി, വി.പി.റഷീദലി, എൻ. പി. അബ്ദുൽ റഹ്മാൻ , മുജീബ് കുനിയൽ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.