Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽമന്ത്രലയത്തിനു പ്രധാനമന്ത്രിയുടെ നിർദേശം; സ്വദേശിവൽക്കരണം ഊർജിതമാക്കണം

meeting ഭരണനിര്‍വഹണവികസന, തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയ ഓഫിസുകളില്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി സന്ദർശിച്ചപ്പോൾ

ദോഹ ∙ സ്വദേശിവൽക്കരണം വേഗത്തിലാക്കണമെന്ന്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഭരണനിർവഹണ വിഭാഗത്തിനു നിർദേശം നൽകി. ഇപ്പോൾ വിദേശികൾ കൈകാര്യം ചെയ്യുന്ന തസ്‌തികകൾ കൈകാര്യംചെയ്യാൻ യോഗ്യരായ സ്വദേശികളുണ്ടെങ്കിൽ അവർക്ക്‌ ഉടൻ നിയമനം നൽകാനാണ്‌ നിർദേശിച്ചിരിക്കുന്നത്‌. 2011-16 പഞ്ചവത്സര പദ്ധതി അവസാനിക്കുന്നതിനു മുന്നോടിയായി ഭരണനിർവഹണവികസന, തൊഴിൽ സാമൂഹികകാര്യമന്ത്രാലയ ഓഫിസുകളിൽ നടത്തിയ ഫീൽഡ്‌ വിസിറ്റിനിടെയാണ്‌ പ്രധാനമന്ത്രി ഈ നിർദേശം നൽകിയത്‌.

2026 ആകുമ്പോഴേക്കും 90% സർക്കാർ തസ്‌തികകളിലും സ്വദേശികളെ നിയമിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. സ്വദേശിവൽക്കരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായതായും വിവിധ സർക്കാർ വകുപ്പുകളിലും 35 പൊതുമേഖലാ സ്‌ഥാപനങ്ങളിലുമായി 1,187 സ്വദേശികൾക്ക് നിയമനം നൽകിയതായും തൊഴിൽമന്ത്രാലയം നേരത്തേ വ്യക്‌തമാക്കിയിരുന്നു. 27 സ്വകാര്യ സ്‌ഥാപനങ്ങളിലായി 147 സ്വദേശികൾക്കും ഒന്നാംഘട്ടത്തിൽ നിയമനം നൽകിയിട്ടുണ്ട്‌. ദേശീയവികസന പദ്ധതിയുടെ ഭാഗമായാണ്‌ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്‌.

സ്വകാര്യമേഖലയിൽ 15% സ്വദേശികൾക്കു നിയമനം നൽകാനാണ്‌ 2011-16 പഞ്ചവത്സര പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്വകാര്യസ്‌ഥാപനങ്ങളിൽ ജോലി സ്വീകരിക്കാൻ സ്വദേശികൾ മടിക്കുകയാണ്‌. സ്വകാര്യമേഖലയിൽ അധ്വാനഭാരം കൂടുതലും ശമ്പളവും ആനുകൂല്യങ്ങളും കുറവുമാണെന്നതാണ്‌ ഇതിനു കാരണം. ഭവനരഹിതരായ പൗരന്മാർക്ക്‌ ഉടൻ വീടുകൾ നൽകാനും പ്രധാനമന്ത്രി നിർദേശം നൽകി. വീടുവയ്‌ക്കാൻ വായ്‌പ എളുപ്പത്തിൽ ലഭ്യമാക്കുകയോ അല്ലാത്തപക്ഷം അവർക്ക്‌ മതിയായ താമസസൗകര്യം നൽകുകയോ ചെയ്യണമെന്നും പൗരന്മാർക്കു സർക്കാർ സേവനങ്ങൾ സൗകര്യപ്രദമായ രീതിയിൽ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.