Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയുമായി എൽഎൻജി കരാർ

lead

ദോഹ ∙ യുഎഇയിലേക്കു ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനായി ഡോൾഫിൻ എനർജി ലിമിറ്റഡും ഖത്തർ പെട്രോളിയവും തമ്മിൽ ദീർഘകാല കരാർ ഒപ്പുവച്ചു.

ഡോൾഫിൻ എനർജിക്ക് അധിക എൽഎൻജി നൽകുന്നതിനാണു കരാർ. ഓഫ്ഷോർ പൈപ്പ് ലൈൻ വഴി ലഭിക്കുന്ന എൽഎൻജി ഷാർജാ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, റാസൽഖൈമ ഗ്യാസ് കമ്മിഷൻ, ആർഎകെ ഗ്യാസ് എന്നിവയ്ക്കു വിതരണം ചെയ്യും.

ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി, യുഎഇ സഹമന്ത്രിയുടെ അഡ്നോക് ഗ്രൂപ്പ് സിഇഒ ഡോ. സുൽത്താൻ ബിൻ അഹമ്മദ് സുൽത്താൻ അൽജാബർ എന്നിവരുടെ സാന്നിധ്യത്തിലാണു കരാർ ഒപ്പുവച്ചത്.

‌ഖത്തർ പെട്രോളിയം പ്രസിഡന്റ് സാദ് ഷെരീദ അൽ കാബിയും ഡോൾഫിൻ എംഡി അഹമ്മദ് അലി അൽ സയേഗും തമ്മിലാണ് എൽഎൻജി കരാറിൽ ഒപ്പുവച്ചത്.

സിഇഒ ഡോ. സുൽത്താൻ ബിൻ അഹമ്മദ് സുൽത്താൻ അൽജാബർ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റിലെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ആദ്യ പൈപ്‌ലൈൻ പ്രോജക്ടിനും ഇതോടെ തുടക്കമാകുമെന്നു ക്യുപി പ്രസിഡന്റ് അൽ കാബി പറഞ്ഞു. ആഗോളതലത്തിലെ പ്രധാനപ്പെട്ട ഗ്യാസ് വിതരണക്കാർ എന്ന സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണു കരാറെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.