Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽ അസ്ബാക്കിയ മികച്ച നോവൽ

arabic-novel കത്താറയിൽ നടന്ന അറബിക് സാഹിത്യോൽസവത്തിന്റെ സമാപന ചടങ്ങിനെത്തിയവർ

ദോഹ∙ രണ്ടാമത് കത്താറ അറബിക് നോവൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അറബിക് സാഹിത്യോൽസവത്തിന്റെ സമാപന ചടങ്ങിൽ കത്താറ ജനറൽ മാനേജർ ഡോ. ഖാലിദ് ഇബ്രാഹിം അൽസുലൈത്തി വിജയികൾക്കു പുരസ്‌കാരങ്ങൾ സമ്മാനിച്ചു. എല്ലാവർഷവും ഒക്ടോബർ പതിമൂന്നിന് അറബിക് നോവൽ ദിനമായി ആചരിക്കണമെന്ന കത്താറയുടെ ശുപാർശ ഡോ. അൽസുലൈത്തി അറബ് ലീഗ് എജ്യുക്കേഷനൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷൻ (അലെക്‌സോ) ജനറൽ മാനേജർ അബ്ദുല്ല അഹമ്മദ് മൊഹറെബിനു കൈമാറി.

പ്രസിദ്ധീകരിച്ച നോവൽ, ഡ്രാമാ വിഭാഗത്തിൽ നാസർ ഇറാഖിന്റെ അൽ അസ്ബാകിയ നോവലിനും പ്രസിദ്ധീകരിക്കാത്ത നോവൽ വിഭാഗത്തിൽ അലി അഹമ്മദ് അൽ റിഫായിയുടെ മെറോ ഫാമിലി ജീൻസിനുമാണു പുരസ്‌കാരം ലഭിച്ചത്. നാസർ ഇറാഖിന് രണ്ടുലക്ഷം ഡോളറും അലി അഹമ്മദിന് ഒരുലക്ഷം ഡോളറുമാണു സമ്മാനം. വിവിധ രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1004 അപേക്ഷകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രസിദ്ധീകരിക്കപ്പെട്ടവയിൽ ഏറ്റവും മികച്ച അഞ്ചു സൃഷ്ടികൾക്ക് 60,000 ഡോളർ വീതം സമ്മാനമായി നൽകി.

ഇബ്രാഹിം നാസർ (കിളിമഞ്ചാരോ സോൾസ്), ഇല്യാസ് ഖോരി (സൺസ് ഓഫ് ഗിറ്റോ), ഇമാൻ ഹമേദാൻ (ഫിഫ്റ്റി ഗ്രാംസ് ഓഫ് ഹെവൻ), നാസർ ഇറാഖ്(അൽ അസ്ബാക്കിയ), യഹിയ യഖലഫ് (വിൻഡ് റൈഡർ) എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. ആകെ മൂന്നുലക്ഷം ഡോളറാണ് സമ്മാനത്തുക. പ്രസിദ്ധീകരിക്കപ്പെടാത്ത സൃഷ്ടികളിൽ ഏറ്റവും മികച്ച അഞ്ചെണ്ണത്തിനും പുരസ്‌കാരങ്ങൾ നൽകി. സൽമി അൽ നാസർ (ബ്ലൂ ടങ്‌സ്), സാദ് മുഹമ്മദ് റഹീം (ഡിസയർ ബാങ്ക്‌സ്), അലി അഹമ്മദ് അൽ റിഫായി (മെറോ ഫാമിലി ജീൻസ്), മുഹമ്മദ് അൽ ഗാർബി ഒംറാൻ(ഹൈറ്റ്‌സ് ക്യൂൻ), മുസ്തഫ അൽഹംദാവി(പ്രിൻസസ് ഷാഡോസ് ) എന്നിവർക്കാണ് ഈ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത്.

ഓരോരുത്തർക്കും 30,000 ഡോളർ വീതമാണ് സമ്മാനമായി നൽകിയത്. സാഹിത്യനിരൂപണം, ഗവേഷണം, വിലയിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കപ്പെടാത്ത മികച്ച അഞ്ചു പഠനങ്ങൾക്കുള്ള പുരസ്‌കാരം ഡോ. ഇബ്രാഹിം അൽ ഹജ്‌രി, ഡോ. ഹസൻ അൽ മൗദാൻ, ഡോ. ഹൊസ്സം സഫാൻ, ഡോ. സൊഹുർ ഖറം, ഡോ. മുഹമ്മദ് അബബു അസ്സ എന്നിവർക്ക് ലഭിച്ചു. 15000 ഡോളർ വീതമാണ് സമ്മാനം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.