Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യതിരുവിതാംകൂർ സൗഹൃദ കൂട്ടായ്മ

travancore-onam മധ്യതിരുവിതാംകൂർ സൗഹൃദകൂട്ടായ്മ ഓണാഘോഷം കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്യുന്നു. ടിജു വർഗീസ്, ജിജി ജോൺ, തോമസ് കുര്യൻ, ബേബി എം.കുര്യൻ, റവ. മാത്യു ബേബി ജോൺ, ജോസ് ഫിലിപ്പ്, ബേബി കുര്യൻ, അനീഷ് ജോർജ് മാത്യു എന്നിവർ സമീപം

 ദോഹ ∙ മധ്യതിരുവിതാംകൂർ സൗഹൃദകൂട്ടായ്മ ഓണാഘോഷം കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങൾ ജാതി–മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായിരിക്കണമെന്നും പ്രവാസ സമൂഹം അതിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. റവ. മാത്യു ബേബി ജോൺ മുഖ്യസന്ദേശം നൽകി. അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.

സിപ്രോടെക് സിഇഒ ജോസ് ഫിലിപ്, കാക് ഉപാധ്യക്ഷൻ ബാബു ഏബ്രഹാം, ഐസിബിഎഫ് വൈസ് പ്രസിഡന്റ് ബേബി കുര്യൻ, എംജിഎം അലുമ്നൈ പ്രസിഡന്റ് തോമസ് കുര്യൻ, ഫ്രണ്ട്സ് ഓഫ് തിരുവല്ല അധ്യക്ഷൻ ജിജി ജോൺ, ഒഐസിസി വൈസ് പ്രസിഡന്റ് തോമസ് കണ്ണങ്കര, കൂട്ടായ്മ ഭാരവാഹികളായ ടിജു വർഗീസ്, ചാൾസ് പഴമണ്ണിൽ, ജിബി തോമസ് എന്നിവർ പ്രസംഗിച്ചു. ഉറിയിൽ ജീവത്യാഗം ചെയ്ത സൈനികർക്കുള്ള അനുശോചനം ബിജി വർഗീസ് അവതരിപ്പിച്ചു. മോഹിനിയാട്ടം ഉൾപ്പെടെയുള്ള കലാപരിപാടികളും ഓണസദ്യയും നടന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.