Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുകിട വ്യവസായ വികസനത്തിന് ക്യുഎൻബി- ഉറീഡു ധാരണ

 ദോഹ ∙ ഏറ്റവും ആധുനികമായ വിവരസാങ്കേതിക സേവനങ്ങൾ ഖത്തറിൽ ലഭ്യമാക്കുന്നതിനു ഖത്തർ നാഷനൽ ബാങ്കും (ക്യുഎൻബി) ടെലികോം, മൊബൈൽ സേവനദാതാക്കളായ ഉറീഡുവും ധാരണാപത്രം ഒപ്പുവച്ചു. ചെറുകിട ഇടത്തരം വ്യവസായ വികസനത്തിനു സഹായമേകുകയെന്നതും ധാരണയുടെ ഭാഗമാണ്‌. ഇതിനായി രാജ്യത്തുള്ള ചെറുകിട സ്‌ഥാപനങ്ങൾക്കു വിഭവസമാഹരണത്തിനാവശ്യമായ ഐസിടി സേവനങ്ങൾ ഉറീഡു കുറഞ്ഞനിരക്കിൽ ലഭ്യമാക്കും. കമ്പനികളുടെ വികസനത്തിനാവശ്യമായ മൂലധനം സമാഹരിക്കാൻ ക്യുഎൻബിയും സഹായിക്കും.

കൂടുതൽ ഐസിടി സേവനങ്ങൾ ലഭ്യമാക്കി 2030ലേക്കുള്ള ദേശീയദർശനരേഖയിൽ വിഭാവനം ചെയ്‌തിരിക്കുന്ന വളർച്ച കൈവരിക്കാൻ ചെറുകിട വ്യവസായങ്ങളെ സഹായിക്കുകയാണു ലക്ഷ്യമെന്നു ക്യുഎൻബിയും ഉറീഡുവും പറയുന്നു. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യസംരംക്ഷണം, നിർമാണ മേഖലകളിലുള്ള സ്‌ഥാപനങ്ങൾക്കു ക്യുഎൻബി അടുത്തിടെ കൂടുതൽ സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.