Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ എയർവേയ്സിന് ബിസിനസ് ട്രാവലർ പുരസ്കാരം

ദോഹ ∙ ലണ്ടനിൽ നടന്ന ബിസിനസ് ട്രാവലർ പുരസ്കാര ചടങ്ങിൽ ഖത്തർ എയർവേയ്സിന് മികച്ച ബിസിനസ് ക്ലാസ്, മികച്ച മിഡിൽ ഈസ്റ്റേൺ എയർലൈൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. കഴിഞ്ഞ 30 വർഷമായി ബിസിനസ് ട്രാവലർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നുണ്ട്. മാഗസിന്റെ വായനക്കാരാണു പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുക. വ്യോമയാന രംഗത്തെ മുന്നൂറിലേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ എഴുത്തുകാരനും അവതാരകനുമായ ബെൻ ഫോഗിൾ പുരസ്കാരം വിതരണം ചെയ്തു.

മികച്ച എയർലൈൻ അലയൻസായി വൺവേൾഡിനെ തിരഞ്ഞെടുത്തു. 2013 മുതൽ ഖത്തർ എയർവേയ്സും വൺേവൾഡ് കൂട്ടായ്മയിൽ അംഗമാണ്. രണ്ടു പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു. യാത്രക്കാർക്കു മികച്ച സേവനം നൽകുന്നതിൽ ഖത്തർ എയർവേയ്സിനുള്ള സമർപ്പണത്തിനുള്ള അംഗീകാരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. 2016 സ്കൈട്രാക്സ് വേൾഡ് എയർലൈൻ പുരസ്കാരം അടുത്തിടെ ഖത്തർ എയർവേയ്സിനു ലഭിച്ചിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.