Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയൽ എസ്‌റ്റേറ്റ്‌ രംഗത്തെ വിലയിടിവ് നല്ല മാറ്റത്തിനെന്ന് റിപ്പോർട്ട്

ദോഹ ∙ ഭൂമിവിലയിലെ നേരിയ വിലയിടിവ്‌ റിയൽ എസ്‌റ്റേറ്റ്‌ മേഖലയുടെ സ്വയംക്രമീകരിക്കലിന്റെ ഭാഗമെന്ന്‌ പ്രമുഖ റിയൽ എസ്‌റ്റേറ്റ്‌ ഡവലപ്‌മെന്റ്‌ കമ്പനിയായ അൽ അസ്‌മഖ്‌. ഭൂമി, കെട്ടിട വിലകൾ കുത്തനെ ഉയർന്നശേഷമാണ്‌ വിലകുറയുന്നത്. ഇത്‌ റിയൽ എസ്‌റ്റേറ്റ്‌ രംഗം കൂടുതൽ ആകർഷകമാക്കിയതോടെ കൂടുതൽ കച്ചവടങ്ങൾക്കു കളമൊരുക്കും. പലസ്‌ഥലങ്ങളിലും വീട്ടുവാടക കുറഞ്ഞെങ്കിലും ആഡംബര മേഖലകളിൽ ഇപ്പോഴും വാടക ഉയരുകയാണെന്നും റിപ്പോർട്ടിലുണ്ട്.

പോയവർഷം ഭൂമിവില കുത്തനെ ഉയരുകയായിരുന്നു. എന്നാൽ ഈവർഷം വില സ്വയം ക്രമീകരിച്ച് സ്‌ഥിരത നേടുകയാണ്. അതിനാൽ ഈ രംഗത്തെ നിക്ഷേപം ഇപ്പോഴും ലാഭകരമാണെന്നും കൂടുതൽ നിക്ഷേപകർ ഈ രംഗത്തേക്ക്‌ കടന്നുവരുമെന്നും വിദഗ്‌ധർ വിലയിരുത്തുന്നു. എന്നാൽ വാടകവിപണിയിൽ അനിശ്‌ചിതത്വം പ്രകടമാണ്. വീടുകളുടെ വാടക കുറയുന്നത്‌ പുതിയ വില്ലകളും ഫ്ലാറ്റുകളും വൻതോതിൽ ലഭ്യമാവുന്നതിനാലാണ്‌.

ഈ വർഷം കൂടുതൽ പാർപ്പിടസമുച്ചയങ്ങൾ ഖത്തറിൽ ലഭ്യമാവും. നേരത്തേ വാടകവീടുകൾക്ക്‌ ആവശ്യം കൂടുതലും ലഭ്യത കുറവുമായിരുന്നു. ഈ വിടവ്‌ ക്രമേണ മാറുകയാണ്‌. ഇതും ഗുണപരമായ മാറ്റമാണെന്നാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. പലസ്‌ഥലങ്ങളിലും വാടക കുറയുന്നെങ്കിലും ചില പ്രത്യേക മേഖലകളിൽ വാടക ഉയരുകയാണ്.

ലുസൈൽ പോലുള്ള ആഡംബരകേന്ദ്രങ്ങളിലാണ്‌ വാടക ഉയരുന്നത്‌. വാടകവീടുകളുടെ ആവശ്യമേറുന്നതിനാൽ കുറഞ്ഞ നിരക്കിൽ പാർപ്പിടസമുച്ചയങ്ങൾ മറ്റുമേഖലകളിൽ നിർമിക്കപ്പെടും. പല സ്‌ഥലങ്ങളിലും വില്ലകളുടേയും ഫ്ളാറ്റുകളുടേയും നിർമാണം പുരോഗമിക്കുകയാണ്‌. എന്നാൽ വ്യാപാര, ഓഫിസ്‌ കെട്ടിടങ്ങൾക്ക്‌ ആവശ്യക്കാർ കുറയുകയാണെന്ന്‌ റിപ്പോർട്ട്‌ വിലയിരുത്തുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.