Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറു മാസം കൊണ്ട് 2,01,663 താമസാനുമതി

 ദോഹ ∙ ഈ വർഷം ആറു മാസം കൊണ്ട് അനുവദിച്ചതു 2,01,663 പുതിയ റസിഡന്റ്സ് പെർമിറ്റുകൾ. ഒരുലക്ഷത്തിലധികം റസിഡന്റ്സ് പെർമിറ്റുകൾ റദ്ദാക്കുകയും ചെയ്തു. 6.73 ലക്ഷം റസിഡന്റ്സ് പെർമിറ്റുകൾ പുതുക്കി നൽകി. ഇതുൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പൗരത്വ, അതിർത്തി, പ്രവാസികാര്യ സേവനങ്ങളിൽ പോയവർഷത്തെക്കാൾ 9.6 ശതമാനം വർധനവുണ്ടായി.

ജനറൽ ഡയറക്ടറേറ്റ് 2.09 കോടി ഇടപാടുകളാണ് ആദ്യപകുതിയിൽ നടത്തിയത്. ഗതാഗത വകുപ്പ് ഉൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവൻ ഇടപാടുകൾ 27.3 ശതമാനം വർധിച്ച് 4.12 കോടിയിലെത്തി. സ്വദേശികളുടെയും വിദേശികളുടെയും വിവിധ സേവനങ്ങൾ പരിഗണിച്ചുള്ള കണക്കുകളാണിത്. 9559 ഇടപാടുകൾ ഒരു സേവനമണിക്കൂറിലും 159 ഇടപാടുകൾ ഓരോ മിനിറ്റിലും നടക്കുന്നുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

97,811 റസിഡന്റ് പെർമിറ്റുകൾ മാറ്റി. 3723 സ്‌പോൺസർഷിപ്പ് മാറ്റമുണ്ടായി. 6121 എണ്ണമാണു വീണ്ടും ആകിടിവേറ്റ് ചെയ്ത റസിഡന്റ് പെർമിറ്റുകൾ. 3,45, 584 വീസാ അപേക്ഷകളാണു പരിഗണിച്ചത്. ഖത്തർ ഐഡന്റിറ്റി കാർഡ് സംബന്ധിച്ച സേവനങ്ങൾ 21,520 ആണ്. 11.6 ശതമാനം വർധനവാണിത്. ഖത്തരി പൗരത്വം സംബന്ധിച്ച ഇടപാടുകൾ 5349 എണ്ണമായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.