Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൊസാറ്റി പയറ്റാനിറങ്ങുന്നു, കളിയിൽ കൊറിയ വീഴുമോ?

fisa 2018ലെ റഷ്യൻ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിനായി ഖത്തർ ടീം ദക്ഷിണ കൊറിയയിലെ സോള്‍ വിമാനത്താവളത്തിൽ

ദോഹ ∙ 2018ലെ റഷ്യൻ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മൂന്നാം റൗണ്ടിൽ ഖത്തറിനു നാളെ നിർണായക മത്സരം. മൂന്നാം മത്സരത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെയാണു ഖത്തർ നേരിടുന്നത്.

ഇതിനായുള്ള 23 അംഗ ഖത്തർ ടീമിനെ പുതിയ പരിശീലകൻ ജോർജ് ഫൊസാറ്റി പ്രഖ്യാപിച്ചു.

കൊറിയയിലെ സുവോണിലാണു മത്സരം. അൽ സദ്ദ് ക്ലബിന്റെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിലെ പരിശീലനത്തിനുശേഷം തിങ്കളാഴ്ച ഖത്തർ ടീം കൊറിയയിലെത്തി. ഫൊസാറ്റി പരിശീലകസ്ഥാനത്തെത്തിയശേഷമുള്ള ആദ്യമത്സരമാണിത്. ഇറാൻ, ഉസ്ബക്കിസ്ഥാൻ ടീമുകൾക്കെതിരായ പരാജയങ്ങൾക്കുശേഷമാണു ദക്ഷിണകൊറിയയെ ഖത്തർ നേരിടുന്നത്.

ലോകകപ്പ് യോഗ്യത നേടുന്നതിനു പ്രതീക്ഷ നിലനിർത്തണമെങ്കിൽ കൊറിയയ്‌ക്കെതിരെ വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ പുതിയ പരിശീലകൻ ഫൊസാറ്റിക്കു മുന്നിൽ ശ്രമകരമായ ദൗത്യമാണുള്ളത്. കൊറിയയ്ക്കുശേഷം 11നു സിറിയയ്‌ക്കെതിരെയാണ് അടുത്ത മത്സരം. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണു മത്സരം. ചില മുൻനിര താരങ്ങളെ ഒഴിവാക്കിയും ചില പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുമാണു ടീം പ്രഖ്യാപനം. ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടതോടെയാണു കോച്ച് ഡാനിയൽ കരാനോയുടെ സ്ഥാനം തെറിച്ചതും ഫൊസാറ്റിയെ പുതിയ പരിശീലകനായി നിയമിച്ചതും.

ദക്ഷിണ കൊറിയയ്‌ക്കെതിരെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നതെന്നു ഫൊസാറ്റി വ്യക്തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.