Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഫാരിയിൽ 10–20–30 പ്രമോഷൻ തുടങ്ങി

ദോഹ ∙ സഫാരി ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ ജനപ്രിയ പ്രമോഷനായ ‘10–20–30’ ആരംഭിച്ചു. കുറഞ്ഞ വിലയ്ക്കു മികച്ച ഉൽപന്നങ്ങൾ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യാന്തര ബ്രാൻഡുകളുടെ ഉൽപന്നങ്ങളും ലഭ്യമാണെന്നു മാനേജ്മെന്റ് അറിയിച്ചു.

അബു ഹമൂറിലെ സഫാരി മാളിലും സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിലും ഉംസലാൽ മുഹമ്മദിലെ സഫാരി ഷോപ്പിങ് കോംപ്ലക്സിലും പ്രമോഷൻ ലഭ്യമാണെന്നു ഗ്രൂപ്പ് ഡയറക്ടറും ജനറൽ മാനേജരുമായ സൈനുൽ ആബിദീൻ അറിയിച്ചു. സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിൽ രുചികരമായ ഭക്ഷ്യവിഭവങ്ങളും പച്ചക്കറി, മാംസം, മൽസ്യം തുടങ്ങിയ ഫ്രഷ് ഉൽപന്നങ്ങളും തുടങ്ങി ഒട്ടേറെ കോംബോ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.

ഗ്രോസറി, ഫ്രോസൺ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, കാർ അക്സസറീസ്, ടൂൾസ്, ഹോം അപ്ലയൻസസ് വിഭാഗത്തിലും 10–20–30 പ്രമോഷൻ ഉൽപന്നങ്ങൾ ലഭ്യമാണ്. നാല്, അഞ്ച്, ആറ് തീയതികളിൽ റേഡിയോ അവതാരകരായ നസീർ മുഹമ്മദ്, ചിന്നു, മെറിറ്റ എന്നിവർ നയിക്കുന്ന ലൈവ് ഇവന്റും അബു ഹമൂറിലെ മാളിൽ നടക്കും. കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളും ഉൾപ്പെടുത്തിയാണു പരിപാടി നടത്തുക. സന്ദർശകർക്കും വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ട്. സഫാരിയുടെ മെഗാ പ്രമോഷനായ ‘വിൻ 10 ബിഎംഡബ്ല്യു കാർ’ പ്രമോഷനും സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും നടന്നു വരികയാണ്.

50 റിയാൽ പർച്ചേസിലൂടെ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്കു പത്തു ബിഎംഡബ്ല്യു 5 സിരീസ് കാറുകളാണു സമ്മാനമായി നൽകുക. ഒരോ നറുക്കെടുപ്പിലും രണ്ടു കാറുകൾ വീതം അഞ്ചു നറുക്കെടുപ്പിലൂടെയാണു പത്തു കാറുകൾ സമ്മാനമായി നൽകുന്നതെന്നും സൈനുൽ ആബിദീൻ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.