Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻ സ്മൃതി ഓണം, ഈദ് ആഘോഷം നാളെ

ദോഹ ∙ തൃശൂർ നാട്ടിക എസ്എൻ കോളജ് അലംനൈ കൗൺസിൽ യോഗം ഉപദേശക സമിതി ചെയർമാൻ എ.പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്.എം.ഹുസൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത്, കാക് വൈസ് പ്രസിഡന്റ് ഇ.ജി.അശോകൻ, ഷാജി റാം എന്നിവർ പ്രസംഗിച്ചു. അലംനൈയുടെ നേതൃത്വത്തിൽ ഈദ്, ഓണം ആഘോഷം നാളെ 12നു ഹിലാലിലെ െകഎംസിസി ഹാളിൽ നടത്താൻ തീരുമാനിച്ചു. ഫോൺ: 33459067, 55219838.

ഹരിതഭവനം പദ്ധതി; ഉദ്ഘാടനം നാളെ

ദോഹ ∙ വനിതാ കൂട്ടായ്മയായ എംജിഎമ്മിന്റെ നേതൃത്വത്തിൽ വിഷമുക്തമായ അടുക്കള ഒരുക്കാൻ ലക്ഷ്യമിട്ട് ‘ഹരിത ഭവനം’ പദ്ധതി നാളെ തുടങ്ങും. ചുരുങ്ങിയ ചെലവിൽ മനോഹരമായി പച്ചക്കറിത്തോട്ടം ഒരുക്കാനുള്ള പരിശീലനവും ഇതിന് ആവശ്യമായ വിത്തും ഹരിതഭവനം പദ്ധതിയിലൂടെ ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചരയ്ക്കു ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ലഖ്ത ഹാളിൽ നടക്കും. ആയിഷ പൂക്കുഞ്ഞ് ക്ലാസെടുക്കും. ഫോൺ: 44358739.

പ്രവാസി പെൻഷൻ വർധിപ്പിക്കണം

ദോഹ ∙ പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കണമെന്നു കെഎംസിസി കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി കേരള സർക്കാരിനോടാവശ്യപ്പെട്ടു. മുഴുവൻ പ്രവാസികൾക്കും പദ്ധതിയിൽ അംഗത്വമെടുക്കാനുള്ള സൗകര്യത്തിനു ഗൾഫ്‌ രാജ്യങ്ങളിൽ ഹെൽപ്‌ ഡസ്കുകൾ സ്ഥാപിക്കണം. മെഡിക്കൽ പ്രവേശനത്തിന് എൻആർഐ ഫീസ്‌ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സജിമോൻ കാരക്കുറ്റി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ്‌ പ്രസിഡന്റ് ടി.ടി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.