Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.കെ. ശങ്കരൻ ആസൂത്രണ ബോർഡ് ഉപദേശക സമിതിയംഗം

shankaran

ദോഹ∙ ഖത്തറിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും സംസ്കൃതി ജനറൽ സെക്രട്ടറിയുമായ കെ.കെ. ശങ്കരനെ കേരള സർക്കാരിന്റെ ആസൂത്രണ ബോർഡ്‌ ഉപദേശക സമിതി അംഗമായി നിയമിച്ചു. നോർക്ക സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്‌, സെന്റർ ഫോർ ഡവലപ്മെന്റ്‌ സ്റ്റഡീസിലെ പ്രഫ. ഹൃദയരാജൻ, മുൻ എംഎൽഎ പി.ടി. കുഞ്ഞുമുഹമ്മദ്‌, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി. സെയ്താലിക്കുട്ടി, ഒഡെപെക്‌ ഡയറക്ടർ ഡോ. മുരളീധരൻ, കൊച്ചുകൃഷ്ണൻ (ഷാർജ), പി.എം. ജാബിർ (ഒമാൻ), ആസാദ്‌ തിരൂർ (സൗദി അറേബ്യ) തുടങ്ങി 19 അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. 13–ാം പഞ്ചവത്സര പദ്ധതിയിലേക്ക്‌ റിപ്പോർട്ടുകളും നിർദേശങ്ങളും സമർപ്പിക്കുകയാണ്‌ സമിതിയുടെ ലക്ഷ്യം. മുൻപ്‌ നോർക്ക ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.