Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത ഫീസ് ഈടാക്കിയാൽ മന്ത്രാലയത്തിൽ പരാതിപ്പെടാം

board

ദോഹ ∙ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചതിനു പുറമേ അധിക ഫീസ് ഈടാക്കിയാൽ രക്ഷിതാക്കൾക്കു വിദ്യാഭ്യാസ മന്ത്രാലയത്തിനു പരാതി നൽകാമെന്നു പ്രൈവറ്റ്‌ സ്‌കൂൾസ്‌ ഓഫിസ്‌ ഡയറക്‌ടർ ഹമദ്‌ അൽഗാലി. സ്വകാര്യമേഖലയിൽ ഓരോസ്‌കൂളിനും വ്യത്യസ്‌ത ഫീസ്‌ നിരക്കാണുള്ളത്‌. മന്ത്രാലയം അനുവദിച്ചിരിക്കുന്ന ഫീസ്‌ നിരക്കു സ്‌കൂളുകളിൽ പ്രദർശിപ്പിച്ചിരിക്കണം. ഇതിലധികം ഫീസോ, ഈ ലിസ്‌റ്റിൽ ഇല്ലാത്ത ഫീസുകളോ (ഉദാഹരണം യൂണിഫോം ഫീസ്‌) സ്‌കൂൾ അധികൃതർ ഈടാക്കിയാൽ പരാതി നൽകാം.

പരാതിയിൽ നടപടിയുണ്ടാകും. അധികമീടാക്കിയ ഫീസ്‌ രക്ഷിതാക്കൾക്കു മടക്കിക്കിട്ടും. രാജ്യത്തെ സ്വകാര്യസ്‌കൂളുകളിൽ ആവശ്യത്തിനു സീറ്റുകളില്ലെന്ന പ്രചാരണം ശരിയല്ലെന്നും ‘ ദ് പെനിൻസുല’യ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വിവിധ സ്‌കൂളുകളിലായി 10,000 സീറ്റുകളിൽ ഈ വർഷം ഒഴിവുണ്ട്‌. ഇതിൽ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളുകളും ഉൾപ്പെടും. 18 പുതിയ സ്വകാര്യസ്‌കൂളുകളാണ്‌ ഈ വർഷം തുറന്നത്‌.

ഇവയിലെല്ലാംകൂടി 7,667 സീറ്റും നിലവിലുള്ള സ്‌കൂളുകളിൽ 2,800 സീറ്റും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ അൽഗാലി വിശദീകരിച്ചു. രാജ്യത്തെ ചില പ്രത്യേക സ്‌കൂളുകളിൽ തന്നെ മക്കളെ പഠിപ്പിക്കണമെന്നു വാശിപിടിക്കുന്ന രക്ഷിതാക്കളാണു സീറ്റില്ല എന്ന പ്രചാരണത്തിനു പിന്നിൽ. മുൻവർഷങ്ങളിൽ സ്വകാര്യസ്‌കൂളുകളിലെ പ്രവേശനം ഒക്‌ടോബറിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ പരമാവധി കുട്ടികൾക്കു പ്രവേശനം ഉറപ്പാക്കാനായി ഇത്തവണ ഈ സമയപരിധി ജനുവരിവരെ ദീർഘിപ്പിച്ചിട്ടുണ്ടെന്നും അൽഗാലി അറിയിച്ചു.

ഖത്തറിലെ ഒരു സ്വകാര്യസ്‌കൂളിലും ഇസ്‌ലാം വിരുദ്ധമോ രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങൾക്കു നിരക്കാത്തതോ നിയമവിരുദ്ധമോ ആയ കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. വിദേശരാജ്യങ്ങളിൽനിന്നെത്തിക്കുന്ന പാഠപുസ്‌തകങ്ങൾ കസ്‌റ്റംസും സാംസ്‌കാരിക, കായിക മന്ത്രാലയവും പരിശോധിച്ചശേഷം അംഗീകാരം നൽകും. ഏതെങ്കിലും പാഠപുസ്‌തകങ്ങളിൽ ഇതിനു വിപരീതമായ പരാമർശങ്ങൾ കണ്ടാൽ അവ നീക്കം ചെയ്യും. ഈ നിർദേശം നടപ്പാക്കിയില്ലെങ്കിൽ സ്‌കൂളിനു രണ്ടു ലക്ഷം റിയാൽ പിഴചുമത്തുകയും ലൈസൻസ്‌ റദ്ദാക്കുകയും ചെയ്യുമെന്നും അൽഗാലി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.