Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാഖി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി റാഫ്

ദോഹ ∙ ഇറാഖിലെ അഞ്ഞൂറ് കുട്ടികൾക്കു ഷെയ്ഖ് താനി ബിൻ അബ്ദുല്ല ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസിന്റെ (റാഫ്) വിദ്യാഭ്യാസ സഹായം. ഇറാഖ് കലാപത്തെ തുടർന്നു സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികളുടെ പഠനത്തിനായി 20 ലക്ഷം റിയാൽ റാഫ് ചെലവലിക്കും. അൽ റമാദി, കിർകുക് എന്നിവിടങ്ങളിലെ കുട്ടികളെയാണു പദ്ധതിയിൽ ഉൾപ്പെടുത്തുക.

ബൻജ അലി, മാസ്‌കർ ഖാലിദ്, അൽ വാസ്തി എന്നിവിടങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. റാഫിന്റെ ഭക്ഷണവും വെളിച്ചവും പദ്ധതിയുടെ ഭാഗമായാണു സഹായം നൽകുന്നത്. യൂണിസെഫ്, യുഎൻ ലോക ഭക്ഷ്യപദ്ധതി എന്നിവയുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന പദ്ധതിയാണിത്.ഭക്ഷണ പൊതികൾ, സ്‌കൂൾ ബാഗ്, സ്‌കൂൾ സ്റ്റേഷനറി, കുട്ടികൾക്കും കുടുംബത്തിനുമുള്ള യൂണിഫോം എന്നിവയാണ് വിതരണം ചെയ്യുന്നത്. 400ൽ അധികം ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കളും മറ്റും വിതരണം ചെയ്യുന്നതിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ കഴിയും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.