Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്രയിൽ രണ്ടു സങ്കീർണ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി

sidra-suregery

ദോഹ ∙ സിദ്ര മെഡിക്കൽ ആൻഡ് റിസർച് സെന്ററിന്റെ നേതൃത്വത്തിൽ സങ്കീർണമായ രണ്ടു മൂത്രാശയ ശസ്ത്രക്രിയകൾ വിജയകരമായി നടപ്പാക്കിയതായി അധികൃതർ. ഡോ. ജോ ലൂയിസ് പിപ്പി സാല്ലെയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മധ്യേഷ്യയിൽ നിന്നുള്ള 19 മാസം പ്രായമുള്ള കുട്ടിയിലും ഘാനയിൽ നിന്നുള്ള 17 മാസം പ്രായമുള്ള കുട്ടിയിലുമാണ് ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയത്. ഖത്തർ ഫൗണ്ടേഷൻ, അസോസിയേഷൻ ഓഫ് ബ്ലാഡർ എക്‌സ്ട്രഫി കമ്യൂണിറ്റി, സിദ്ര, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെ സംയുക്ത ശ്രമമാണ് ഫലം കണ്ടത്.

തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയ ഖത്തറിനു നന്ദിപറയുന്നതായി ഇരുവരുടെയും കുടുംബാംഗങ്ങൾ പ്രതികരിച്ചു. രണ്ടുപേരെയും ഇന്റൻസീവ് കെയറിൽനിന്നും പുറത്തേക്ക് മാറ്റിയതായും ഡോ. ജോ സാല്ലെ പറഞ്ഞു. ഒരു കുട്ടിക്കു പെൽവിക് അസ്ഥികൾക്കും ചികിൽസ ആവശ്യമായിവന്നിരുന്നു. രണ്ടുകുട്ടികളും ഇപ്പോഴും നിരീക്ഷണത്തിലാണ്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണമായും സുഖപ്പെടൽ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ചെയ്യാൻ ഇവയുടെ വിജയം പ്രേരണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂത്രസംബന്ധമായ അസുഖങ്ങളിൽ ഏറ്റവും അപൂർവമായ ഒന്നാണ് ബ്ലാഡർ എക്‌സ്ട്രഫി. 50,000 കുഞ്ഞുങ്ങളിൽ ഒരാൾക്കാണ് ഈ അസുഖം റിപ്പോർട്ട് ചെയ്യുന്നത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ. എക്‌സ്ട്രഫിയുള്ള ഒരു കുഞ്ഞിന് ശസ്ത്രക്രിയാസംബന്ധമായ ഒട്ടേറെ നടപടികൾക്കു വിധേയരാകേണ്ടിവരും. ദീർഘകാലം ആശുപത്രിയിൽ ചെലവഴിക്കുകയും തുടർച്ചയായി ആശുപത്രി നിരീക്ഷണത്തിന് വിധേയരാകേണ്ടിയും വരും. സിദ്രയിലെയും എച്ച്എംസിയിലെയും പീഡിയാട്രിക് സർജൻമാരും അനസ്തീഷ്യോളജിസ്റ്റുകളും ഉൾപ്പെട്ട മെഡിക്കൽ ടീമാണ് രണ്ടു സങ്കീർണ ശസ്ത്രക്രിയകളിലും പങ്കെടുത്തത്. ഹമദ് ആസ്പത്രിയിലായിരുന്നു ശസ്ത്രക്രിയ. രണ്ടു ശസ്ത്രക്രിയകളും എട്ടുമണിക്കൂറിലധികം നീണ്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.