Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രാ സുഖമമാക്കാൻ ഇനി സ്പ്രിങ് ബംപുകൾ

ദോഹ ∙ ഖത്തരി സ്വദേശി ജാസിം അബ്ദുല്ല അൽ കെൻജി ഡിസൈൻ ചെയ്ത സ്മാർട് ബംപുകളുടെ പരീക്ഷണം ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബംപുകളിൽ പെട്ടെന്നു വാഹനം കയറുമ്പോൾ വാഹനങ്ങൾക്കു തകരാർ സംഭവിക്കുന്നതു പരിഹരിക്കാനാണു സ്പ്രിങ് ഘടിപ്പിച്ച ബംപുകൾ അൽ കെൻജി ഡിസൈൻ ചെയ്തത്.

കുറഞ്ഞ വേഗത്തിൽ വാഹനം വരുമ്പോൾ സ്വയം താഴുന്നതാണു പുതിയ സ്മാർട് ബംപ്. വാഹനത്തിന്റെ മുൻചക്രം സ്പീഡ് ബംപിന്റെ അരികിൽ തൊടുമ്പോൾ സ്പ്രിങ്ങിന്റെ സഹായത്തോടെ ബംപ് താഴ്ന്നു കൊടുക്കും. വാഹനം കടന്നുപോയശേഷം പൂർവ സ്ഥിതിയിലാകും. എന്നാൽ വാഹനം അതിവേഗത്തിലാണ് വരുന്നതെങ്കിൽ ഈ സംവിധാനം പ്രവർത്തിക്കില്ല. മദീന ഖലീഫയിലെ ട്രാഫിക് ആസ്ഥാനത്തിനു സമീപത്തുള്ള റോഡുകളിലാണു പുതിയ ബംപുകളുടെ പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയമെങ്കിൽ കൂടുതൽ റോഡുകളിൽ സ്മാർട് ബംപുകൾ ഏർപ്പെടുത്തുമെന്ന് അറബിക് പത്രം റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ അൽ കെൻജി കഴിഞ്ഞ വർഷമാണ് സ്മാർട് ബംപ് ഡിസൈൻ ചെയ്തത്.

നിലംപറ്റി കിടക്കുന്ന സ്പോർട്സ് കാറുകൾ സാധാരണ ബംപിൽ കയറുമ്പോൾ വാഹനങ്ങളുടെ അടി തട്ടുന്നത് ശ്രദ്ധയിൽപെട്ടാണ് അൽ കെൻജി പുതിയ ഡിസൈൻ തയാറാക്കിയത്. വ്യവസായ അടിസ്ഥാനത്തിൽ തയാറാക്കിയാൽ ഒരു ബംപിന് ആയിരം റിയാൽ മാത്രമേ ചെലവു വരികയുള്ളുവെന്നാണ് അദ്ദേഹം കണക്കാക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.