Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഡാനിലെ ദുരിതബാധിതർക്ക് ഖത്തർ ചാരിറ്റിയുടെ സഹായം

ദോഹ∙ കിഴക്കൻ സുഡാനിൽ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന 35,000 പേർക്കു സഹായവുമായി ഖത്തർ ചാരിറ്റി. സുഡാനിലെ ഹമേഷ്കോരൈബ്, കസാല പ്രദേശങ്ങളിലാണു വെള്ളപ്പൊക്കം മൂലം ഒട്ടേറെ പേർ ദുരിതത്തിലായത്. രണ്ടായിരത്തിലധികം വീടുകൾ വെള്ളപ്പൊക്കത്തിൽ തകർന്നു. ഇവിടെയള്ള ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. എന്നാൽ ആവശ്യത്തിനു ശുദ്ധജലമോ ഭക്ഷണമോ ഇവർക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

തുടർന്നാണ് ഖത്തർ ചാരിറ്റി സഹായവുമായി എത്തിയത്. ഭക്ഷണവും താമസ സൗകര്യവും ഒരുക്കുകയാണ് ഖത്തർ ചാരിറ്റിയുടെ അടിയന്തര ശ്രദ്ധയെന്നു റിലീഫ് മാനേജ്മെന്റ് ഡയറക്ടർ മുഹമ്മദ് ബിൻ റാഷിദ് അൽ കാബി പറഞ്ഞു. 2100 പേർക്കു ഭക്ഷ്യബാസ്കറ്റ്, ടാർപോളിൻ, കിടക്കകൾ, ബ്ളാങ്കറ്റ് എന്നിവ സ്ഥലത്ത് എത്തിച്ചു. ലബോറട്ടറിയും ഫാർമസിയും ഉൾപ്പെടുന്ന ക്ളിനിക്കും ഈ പ്രദേശത്തു സ്ഥാപിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.