Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമദ്‌ വിമാനത്താവളത്തിന്‌ പുതിയ തീം സോങ്‌

hamad-music

ദോഹ ∙ ഖത്തർ ഹമദ് രാജ്യാന്തര വിമാനത്താവളത്തിനു പുതിയ തീം സോങ്‌. പ്രശസ്‌ത ഗായികയും ഗാനരചയിതാവുമായ ദാനാ അൽഫർദാനും ഖത്തർ ഫിലാന്ത്രോപിക്‌ ഓർകസ്‌ട്ര (ക്യുപിഒ) യും ചേർന്നാണ്‌ ‘ദ്‌ ബിഗ‌്നിങ്‌’ എന്ന പേരിൽ നാലുമിനിറ്റ് ദൈർഘ്യമുള്ള പുതിയ തീം സോങ്‌ ഒരുക്കിയിരിക്കുന്നത്‌.

മരുഭൂമിക്കു നടുവിലെ ഏകയായ പിയാനോവാദകയുടെ ദൃശ്യത്തോടെയാണു തീം സോങ്ങിന്റെ വിഡിയോ ദൃശ്യം തുടങ്ങുന്നത്‌.

തുടർന്നു ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തിനുള്ളിലെ വൃന്ദവാദ്യത്തിലേക്കു ദൃശ്യങ്ങൾ മാറുന്നു. വിമാനത്താവളത്തിനുള്ളിലെ കൂറ്റൻ കരടിവിളക്കിനു മുന്നിൽനിന്നുള്ള ദൃശ്യം പിന്നീട്‌ എസ്‌കലേറ്ററിനു മുന്നിലേക്കു മാറുന്നു. പശ്‌ചാത്തലത്തിൽ ഖത്തർ എയർവേയ്‌സ്‌ വിമാനത്തിന്റെ ദൃശ്യവുമുണ്ട്‌. ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങളിൽ ഈ വിഡിയോ പ്രദർശിപ്പിക്കും.

തന്റെ ഗാനം ഹമദ്‌ വിമാനത്താവളത്തിന്റെ തീം സോങ്ങായി ഉപയോഗിക്കുന്നതിനെ വലിയ അംഗീകാരമായാണ് കാണുന്നതെന്നു ദാനാ അൽഫർദാൻ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.