Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ചാരികൾ ഇതിലേ, ഇതിലേ..

ദോഹ∙ ഈ വർഷം സെപ്‌റ്റംബർ അവസാനം വരെ ഖത്തറിലേക്കെത്തിയത്‌ 21.8 ലക്ഷം സന്ദർശകർ. ഇതിൽ 10.9 ലക്ഷംപേരും ജിസിസിയിൽ നിന്നുള്ളവരാണെന്നും ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. ആഭ്യന്തരമന്ത്രാലയവും ഖത്തർ എയർവേയ്‌സും ടൂറിസം അതോറിറ്റിയും സംയുക്‌തമായി നടത്തുന്ന പ്രവർത്തനങ്ങളാണു ഖത്തറിലേക്കു കൂടുതൽ സന്ദർശകരെ എത്തിച്ചത്‌. സന്ദർശക വീസ എളുപ്പം ലഭ്യമാക്കാൻ ആഭ്യന്തരമന്ത്രാലയം കൈക്കൊണ്ട നടപടികൾ സഞ്ചാരികളുടെ ഒഴുക്കുകൂടാൻ സഹായിച്ചു.

ഖത്തറിനോട് കൂടുതൽ ഇഷ്ടം ജിസിസിക്ക്

സൗദി അറേബ്യയിൽ നിന്നുമാത്രം ഖത്തറിലേക്കെത്തിയത്‌ 7,46,598 പേരാണ്‌. മുൻവർഷത്തെ അപേക്ഷിച്ച്‌ 8% വർധന. യുഎഇയിൽ നിന്നു 17%, ബഹ്‌റൈൻ, കുവൈത്ത്‌ എന്നിവിടങ്ങളിൽ നിന്നു യഥാക്രമം 3%, 2% വീതം സന്ദർശകരും അധികമെത്തി. വരും, 32 കപ്പലുകൾ; 50,000 സഞ്ചാരികൾ ഒക്‌ടോബറിൽ ക്രൂയിസ്‌ സീസൺ തുടങ്ങിയതിനാൽ അവസാനപാദത്തിൽ സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുമെന്നാണു പ്രതീക്ഷ. 32 ആഡംബര കപ്പലുകളാണ്‌ ഈ സീസണിൽ ദോഹയിലേക്കെത്തുക. 50,000 വിനോദസഞ്ചാരികൾ എത്തുമെന്നു കണക്കാക്കുന്നു. രണ്ടു കപ്പലുകൾ ഇതിനകം ദോഹയിലെത്തി മടങ്ങി.

ഹോട്ടൽ മുറികൾ കൂടി; ആവശ്യക്കാർ കുറഞ്ഞു

സഞ്ചാരികളുടെ എണ്ണം കൂടുമ്പോഴും ഖത്തറിലെ ഹോട്ടൽ മുറികളുടെ ബുക്കിങ് കുറയുകയാണ്‌. സെപ്‌റ്റംബർ അവസാനമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 61% ആണു ശരാശരി റൂം ബുക്കിങ്‌. അതേസമയം ആകെ മുറികളുടെ എണ്ണം 1.7% കൂടിയിട്ടുണ്ട്‌. ഒരു ഹോട്ടൽ മുറിക്ക് ശരാശരി നിരക്ക്‌ 491 റിയാലാണെന്നും ക്യുടിഎയുടെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.