Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൂഖാൻ സൗത്ത്‌ സർവീസ്‌ റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

stop

ദോഹ∙ ദൂഖാൻ സൗത്ത്‌ സർവീസ്‌ റോഡിൽ രണ്ടുകിലോമീറ്റർ ദൂരത്തിൽ വെള്ളി മുതൽ ഗതാഗതം നിരോധിക്കുമെന്ന്‌ അഷ്‌ഗാൽ അറിയിച്ചു. പുതിയ ഓർബിറ്റൽ ഹൈവേയും ട്രക്ക്‌ റൂട്ടും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പണിക്കായാണ്‌ ഒരു വർഷത്തേക്ക്‌ ഗതാഗതനിരോധനം ഏർപ്പെടുത്തുന്നത്‌.

താൽക്കാലിക ട്രക്ക്‌ റൂട്ടിനും ദഹൈലിയാത്‌ ഇന്റർചേഞ്ചിനും ഇടയിലുള്ള ഈഭാഗത്തേക്കുള്ള ഗതാഗതം ദൂഖാൻ നോർത്ത്‌ സർവീസ്‌ റോഡിലൂടെ പുനഃക്രമീകരിക്കും. നോർത്ത്‌ സർവീസ്‌ റോഡിൽ ഇരുദിശകളിലുമായി ഓരോ ലെയ്‌നിലാണ്‌ ബദൽഗതാഗതം ഒരുക്കുന്നത്‌. ഈ ബദൽപാതയിൽ വാഹനങ്ങളുടെ പരമാവധി വേഗം 80 കിലോമീറ്ററായിരിക്കും.

ദൂഖാനിൽ നിന്ന്‌ സൗത്ത്‌ സർവീസ്‌ റോഡിലൂടെ ദോഹയിലേക്കു പോകുന്ന വാഹനങ്ങൾ ദഹൈലിയാത്‌ ഇന്റർചേഞ്ചിൽ നിന്നു തിരിഞ്ഞ്‌ ദൂഖാൻ നോർത്ത്‌ സർവീസ്‌ റോഡിൽ പ്രവേശിച്ച്‌ യാത്ര തുടരണം. ഗതാഗതം തിരിച്ചുവിട്ടിരിക്കുന്ന ഭാഗത്ത്‌ കർശനമായും വേഗപരിധി പാലിക്കണമെന്നും അഷ്‌ഗാൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.