Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതു മാസത്തിനിടെ ഖത്തറിലെത്തിയത് 21,082 പേർ

ദോഹ ∙ ഈ വർഷത്തെ ആദ്യ ഒൻപതുമാസം ഖത്തറിലെത്തിയത് 21.82 ലക്ഷം യാത്രക്കാർ. സെപ്റ്റംബർ മാസവും ജിസിസി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയതായി ഖത്തർ ടൂറിസം അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് സന്ദർശകരിൽ മുന്നിൽ നിൽക്കുന്നത്. സൗദിയിൽനിന്ന് എട്ടുശതമാനവും യുഎഇയിൽ നിന്ന് ഏഴുശതമാനവും സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ട്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി നോക്കുമ്പോൾ ജിസിസി സന്ദർശകരുടെ എണ്ണത്തിൽ ഏഴു ശതമാനം വർധനയുണ്ട്. സെപ്റ്റംബറിലെ ഈദ് ആഘോഷത്തിന് സൗദിയിൽനിന്ന് ഒരു ലക്ഷത്തിലധികം സന്ദർശകരാണു ഖത്തറിലെത്തിയത്. ക്രൂസ് സീസൺ തുടങ്ങുന്നതോടെ കൂടുതൽ സന്ദർശകർ ഖത്തറിൽ എത്തുമെന്നാണ് ക്യുടിഎയുടെ പ്രതീക്ഷ. അരലക്ഷം ക്രൂസ് സഞ്ചാരികളെയാണു ഖത്തർ പ്രതീക്ഷിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.