Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ–യുഎഇ എക്സ്ചേഞ്ച് ശാഖ ഏഷ്യൻ ടൗണിലും

ദോഹ ∙ ഖത്തർ യുഎഇ എക്സ്ചേഞ്ചിന്റെ പത്താമതു ശാഖ ഏഷ്യൻ ടൗണിൽ ആരംഭിച്ചു. 2007ലാണു സ്ഥാപനം ഖത്തറിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യമായി പൂർണ രീതിയിൽ ഓൺലൈൻ പണമയയ്ക്കൽ സംവിധാനം ഏർപ്പെടുത്തിയത് ഖത്തർ യുഇഎ എക്സ്ചേഞ്ചാണെന്നും ഒൻപതു മാസം കൊണ്ട് 25,000 പേർ ഓൺലൈൻ സേവനം ഉപയോഗിക്കുന്നതായും ചീഫ് എക്സിക്യുട്ടീവ് ഓഫിസർ പ്രമോദ് മങ്ങാട്ട്, കൺട്രി ഹെഡ് മത്തായി വൈദ്യൻ എന്നിവർ പറഞ്ഞു.

ഏറ്റവും സുരക്ഷിതമായ സാങ്കേതിക വിദ്യയാണ് ഓൺലൈൻ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്നും പ്രമോദ് മങ്ങാട്ട് പറഞ്ഞു. അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന യുഎഇ എക്സ്ചേഞ്ചിന് 31 രാജ്യങ്ങളിലായി എണ്ണൂറിലധികം ബ്രാഞ്ചുകളുണ്ട്. ഇതിൽ 11 രാജ്യങ്ങളിലാണ് ഓൺലൈൻ പണമയയ്ക്കൽ സംവിധാനം ആരംഭിച്ചത്. ജിസിസി രാജ്യങ്ങളിൽ 13 വരെ ഉപഭോക്തൃ സർവീസ് വാരമായി ആഘോഷിക്കുകയാണ്.

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുകയാണ് ലക്ഷ്യം. ഖത്തറിൽ നിന്ന് കഴിഞ്ഞ വർഷം 1040 കോടി ഡോളറാണു പ്രവാസികൾ അയച്ചത്. ഇതിന്റെ 70 ശതമാനവും സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്കായിരുന്നു. ഈ വർഷവും പുറത്തേക്ക് അയയ്ക്കുന്ന പണത്തിൽ വർധനയുണ്ട്. ഫിഫ ലോകകപ്പ് ഉൾപ്പെടെ വൻ പദ്ധതികൾ ഖത്തറിൽ നടക്കുന്നതിനാൽ അടിസ്ഥാന വികസന രംഗത്തു വലിയ വികസനമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.