Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യരംഗത്ത് ഖത്തറിനു നേട്ടം; സാംക്രമിക രോഗങ്ങൾ കുറയുന്നു

medical

ദോഹ ∙ നാലുവർഷങ്ങൾക്കിടെ സാംക്രമികരോഗബാധ ഗണ്യമായി കുറഞ്ഞതായി പൊതുജനാരോഗ്യവിഭാഗം ഡയറക്‌ടർ ഡോ.ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിൻ ഹമദ്‌ അൽതാനി. 2012ൽ രാജ്യത്തു 160 പേർക്ക്‌ അഞ്ചാംപനി ബാധിച്ചിരുന്നു. കഴിഞ്ഞവർഷം 18 പേർക്കു മാത്രമാണ് അഞ്ചാംപനി ഉണ്ടായത്‌. 21 പേരിൽ മുണ്ടിനീരും ഏഴുപേരിൽ റുബെല്ലയും സ്‌ഥിരീകരിച്ചതായും ഡോ.ഷെയ്‌ഖ്‌ മുഹമ്മദ്‌ പറഞ്ഞു. അഞ്ചാംപനി, മുണ്ടിനീര്‌, റുബെല്ല എന്നിവയ്‌ക്ക്‌ ദേശീയതലത്തിൽ പ്രതിരോധ കുത്തിവയ്പ്‌ (എംഎംആർ വാക്‌സിനേഷൻ) ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ ആരോഗ്യപ്രവർത്തകർക്കായി നടത്തിയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

255 പേരാണ് പങ്കെടുത്തത്‌. സാംക്രമികരോഗ നിർമാർജനത്തിൽ ഖത്തർ വിജയിക്കുന്നെന്നാണ്‌ ഈ കണക്കുകൾ സൂചിപ്പിക്കുന്നത്‌. രോഗപ്രതിരോധ കുത്തിവയ്‌പുകൾ സാധാരണമാക്കിയതിലൂടെയാണ്‌ ഈ നേട്ടം കൈവരിക്കാനായത്‌. ഇത്തവണ രാജ്യത്തെ 90% സ്‌കൂൾ വിദ്യാർഥികൾക്കും എംഎംആർ വാക്‌സിനേഷൻ നൽകുകയാണു ലക്ഷ്യം. ഒക്‌ടോബർ 17 മുതൽ നവംബർ 14വരെ ഒരുവയസ്സിനും 13 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണു കുത്തിവയ്പു നൽകുന്നത്‌. ഇതിനു മുന്നോടിയായി സ്‌കൂൾ അധികൃതർ രക്ഷിതാക്കളിൽനിന്നു സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.