Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാർ ഗോൾഡിൽ ഡിലൈറ്റ്ഫുൾ ദീവാലി: 500 സ്വർണനാണയം സമ്മാനം

malabar-gold

ദോഹ ∙ ദീപാവലി ആഘോഷവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ‘ഡിലൈറ്റ്ഫുൾ ദീവാലി’ യുടെ ഭാഗമായി അഞ്ഞൂറു സ്വർണനാണയങ്ങൾ വരെ സമ്മാനമായി നൽകുന്ന പ്രമോഷൻ നാളെ മുതൽ നവംബർ അഞ്ചു വരെ നടക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗൾഫിലെ എല്ലാ ശാഖകളിലും സമ്മാനപദ്ധതിയുണ്ട്. 2500 റിയാലിനു മുകളിൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന സ്്ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെയാണു സമ്മാനം ലഭിക്കുക. ഉറപ്പുള്ള ഒരു സ്വർണനാണയം മുതൽ അഞ്ഞൂറു സ്വർണ നാണയം വരെ ലഭിക്കാനുള്ള അവസരമാണിത്.

അയ്യായിരം റിയാലിനു മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയാൽ രണ്ടു ഗ്രാം സ്വർണനാണയം സമ്മാനമായി ലഭിക്കും. മൂവായിരം റിയാലിനു മുകളിൽ ഡയമണ്ട് ആഭരണം വാങ്ങിയാൽ ഒരു ഗ്രാം സ്വർണവും ലഭിക്കും. ഒരു പവൻ സ്വർണനാണയം വാങ്ങുമ്പോൾ പണിക്കൂലി ഈടാക്കില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. പത്തുശതമാനം തുക മുൻകൂർ അടച്ചു ബുക്ക് ചെയ്താൽ സ്വർണ നിരക്കു വർധനയിൽ നിന്നു സംരക്ഷണം ലഭിക്കുന്ന പദ്ധതിയുണ്ട്. നവംബർ അഞ്ചു വരെയുള്ള കാലയളവിൽ സ്വർണം നിരക്ക് ഉയർന്നാലും പഴയ നിരക്കിൽ വാങ്ങാനാകും.

സ്വർണ വില ബുക്കു ചെയ്ത ദിനത്തേക്കാൾ കുറഞ്ഞാൽ കുറച്ചും നൽകും. സ്വർണാഭരണം മാറ്റി വാങ്ങുമ്പോൾ പഴയ 22 ക്യാരറ്റ് സ്വർണാഭരണത്തിന്റെ നിരക്കിൽ കുറവു വരുത്താതെ കൈമാറ്റം ചെയ്യാനും കഴിയും. ഈ ഓഫറുകളെല്ലാം നവംബർ അഞ്ചു വരെയാണു പ്രാബല്യത്തിലുള്ളതെന്നു മാനേജ്മെന്റ് അറിയിച്ചു. ദീപാവലി പ്രമാണിച്ചു സ്വർണത്തിലും വജ്രത്തിലും പുതിയ ഡിസൈനിലുള്ള ആഭരണങ്ങളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ബ്രാൻഡഡ് ആഭരണങ്ങളുടെ ശേഖരവുമുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.