Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കടത്ത് തടയാൻ ഖത്തറിൽ ദേശീയസമിതി

ദോഹ∙ മനുഷ്യക്കടത്തു തടയുന്നതിനു ദേശീയസമിതിക്കു രൂപം നൽകാനുള്ള തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയത്തിന്റെ നിർദേശവും മന്ത്രിസഭ അംഗീകരിച്ചു. തൊഴിൽമന്ത്രാലയ പ്രതിനിധിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. ബന്ധപ്പെട്ട മറ്റെല്ലാവിഭാഗങ്ങളിൽനിന്നും സമിതിയിൽ അംഗങ്ങളുണ്ടാകും. മനുഷ്യക്കടത്തു തടയാൻ ദേശീയകർമപദ്ധതി തയാറാക്കുക, ഇക്കാര്യത്തിൽ ഖത്തർ കൈക്കൊണ്ട നടപടികൾ സംബന്ധിച്ച വാർഷിക റിപ്പോർട്ട്‌ തയാറാക്കുക എന്നിവ ഈ സമിതിയുടെ ചുമതലയിൽ പെടും. യുനസ്‌കോയുടെ വിദ്യാഭ്യാസ പദ്ധതിക്ക്‌ സഹായധനം അനുവദിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശുപാർശയ്ക്കും ദേശീയ മേൽവിലാസം സംബന്ധിച്ച കരടുനിയമത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. ദേശീയ മേൽവിലാസ നിയമം ശൂറാകൗൺസിലിന്റെ പരിഗണനയ്‌ക്കു വിട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.