Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയാർഥി ക്യാംപിൽ ചാവി: അദ്ഭുതം... ആവേശം....

xavi

ദോഹ ∙ ജോർദാനിലെ അഭയാർഥി ക്യാംപിൽ ഒരുക്കിയ ഫുട്ബോൾ പിച്ചിലേക്ക് പ്രമുഖ ഫുട്ബോളർ ചാവി ഫെർണാണ്ടസ് ഇറങ്ങിയത് നൂറു കണക്കിനു കുട്ടികളുടെ ജീവിതത്തിലാണ് മാറ്റമുണ്ടാക്കിയത്. ഫുട്ബോൾ അഭ്യാസങ്ങളും മിനി ഫുട്ബോളുമായി കുട്ടികൾക്കൊപ്പം പന്തു തട്ടിയും അവരോടു കുശലം പറഞ്ഞും ചാവി വിദ്യാർഥികളെ അദ്ഭുതപ്പെടുത്തി 2022 ഖത്തർ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ജനറേഷൻ അമൈസിങ് പരിപാടിയുടെ ഭാഗമായാണു സ്പാനിഷ് ഫുട്‌ബോൾ താരം ചാവി അഭയാർഥി കുട്ടികൾക്കൊപ്പം പിച്ചിലിറങ്ങിയത്. മുൻ ബാർസലോണ മിഡ്ഫീൽഡറായ ചാവി നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിലെ വമ്പൻമാരായ അൽസദ്ദിന്റെ താരമാണ്. കഴിഞ്ഞ ജൂണിലാണു മൂന്നു വർഷ കരാറിൽ ചാവി ഖത്തറിലെത്തുന്നത്.

ജനറേഷൻ അമൈസിങ് പരിപാടിയുടെ ഔദ്യോഗിക അംബാസഡർ കൂടിയാണ് ചാവി. ജോർദാൻ, നേപ്പാൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്കും ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾക്കും കുട്ടികൾക്കുമിടയിലാണ് ജനറേഷൻ അമൈസിങ്ങിന്റെ പ്രവർത്തനം. ഫുട്‌ബോളിന്റെ ശക്തി ഉപയോഗിച്ചു സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും സമൂഹത്തിന്റെ വിവിധ തലങ്ങൾ കേന്ദ്രീകരിച്ച് ജനറേഷൻ അമൈസിങ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രചോദിപ്പിക്കുന്നതായും ചാവി പറഞ്ഞു.

കുട്ടികളുടെ ഊർജവും അവരുടെ സ്നേഹവും തന്നെ കീഴ്പ്പെടുത്തുന്നതായി ചാവി പറഞ്ഞു. സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാഡി, അസി. സെക്രട്ടറി നാസർ അൽ ഖാത്തർ, ഖാലിദ് അൽ കുബൈസി എന്നിവർക്കൊപ്പമാണ് ചാവി അമ്മാനിൽ എത്തിയത്. അമ്മാനിലെ അൽ ബഖാ ക്യാംപിൽ ചാവിക്കു സ്വീകരണം ഒരുക്കിയിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.