Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജിഎം ഹരിതഭവനം പദ്ധതിക്ക് തുടങ്ങി

mgm

ദോഹ ∙ ക്രമംതെറ്റിയ ജീവിതരീതിയെ തുടർന്നു മനുഷ്യസമൂഹം ഒട്ടേറെ മാരക അസുഖങ്ങൾക്ക് അടിപ്പെടുന്ന അവസ്ഥയാണുള്ളതെന്നു ഹമദ് മെഡിക്കൽ ഹെൽത്ത് ഡയറ്റീഷ്യൻ ആയിഷ പൂക്കുഞ്ഞ്. ഖത്തർ എംജിഎം ഹിലാൽ മേഖല സംഘടിപ്പിച്ച ഹരിതഭവനം പരിപാടിയിൽ 'വിഷമുക്തമായ അടുക്കള; നാമെങ്ങനെ മാറണം' എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അവർ.

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി സിറാജ് ഇരിട്ടി, എംജിഎം പ്രസിഡന്റ് സുഹറ റസാഖ്, സെക്രട്ടറി ജെസ്സി ഹാഫിസ്, ഹിലാൽ മേഖലാ പ്രസിഡന്റ് ഫസീല നജീബ്, ഹാജറ നജീബ് എന്നിവർ പ്രസംഗിച്ചു. ഖത്തറിന്റെ കാലാവസ്ഥയിൽ പച്ചക്കറി കൃഷിചെയ്യുന്ന രീതികളെക്കുറിച്ചു ജിഷ കൃഷ്ണൻ വിശദീകരിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൃഷിക്കാവശ്യമായ മണ്ണും വളവും വിത്തും സംഘാടകർ സമ്മാനിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.