Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 റസ്റ്ററന്റുകൾക്കെതിരെ കൂടി നടപടി

ദോഹ∙ ജോലിക്കാരുടെ താമസ സ്ഥലത്തു ഭക്ഷണം സാധനം സൂക്ഷിച്ചതുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയ രണ്ടു റസ്റ്ററന്റുകൾക്കെതിരെ കൂടി ദോഹ നഗരസഭ നടപടിയെടുത്തു. കട അടപ്പിക്കുന്നതിനു പുറമേ പിഴ ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഭക്ഷ്യശാലകളിൽ കർശന പരിശോധന തുടരും. ജോലിക്കാരുടെ താമസ സ്ഥലത്തു ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുകയും അവിടെ നിന്നു പാചകം ചെയ്തു ഭക്ഷണ സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്നതു ഗുരുതര ക്രമക്കേടായാണു നഗരസഭ കാണുന്നത്. ഭക്ഷ്യസാധനങ്ങളുടെ കാലാവധി പരിശോധിക്കാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.