Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വൈബ്രന്റ് ഗുജറാത്ത്’ സമ്മേളനം ഇന്ന്

ദോഹ ∙ ഗുജറാത്തിലെ നിക്ഷേപ അവസരങ്ങൾ വിശദീകരിക്കാൻ ഐബിപിഎന്നിന്റെ നേതൃത്വത്തിൽ ‘വൈബ്രന്റ് ഗുജറാത്ത്’ അവതരണം ഇന്ന് വൈകിട്ട് ഏഴിന് മാരിയറ്റ് മാർക്വയ്സ് സിറ്റി സെന്റർ ഹോട്ടലിൽ നടക്കും. ഡോ. രാജീവ് കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ 16 അംഗ വൈബ്രന്റ് ഗുജറാത്ത് പ്രതിനിധി സംഘം സമ്മേളനത്തിൽ പങ്കെടുക്കും.

ഗുജറാത്തിൽ രാസവളം, പെട്രോ കെമിക്കൽസ്, ഇസ്‌ലാമിക് ബാങ്കിങ്, എണ്ണ–വാതകം, ഡൈകൾ, കെമിക്കൽ, എൽഎൻജി, ഫാർമസ്യൂട്ടിക്കൽ, റിന്യൂവബിൾ എനർജി തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചു ഖത്തരി, പ്രവാസി വ്യവസായ പ്രതിനിധികളെ ബോധവൽക്കരിക്കുകയാണു ലക്ഷ്യമെന്നു ഐബിപിഎൻ പ്രസിഡന്റ് കെ.എം.വർഗീസ് പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.