Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടം: ഡ്രൈവർക്ക് 6.23 ലക്ഷം റിയാൽ പിഴ

accident

ദോഹ ∙ രണ്ടുപേരുടെ മരണത്തിനും 23 പേരുടെ പരുക്കിനും ഇടയാക്കിയ അപകടമുണ്ടാക്കിയ വാഹന ഡ്രൈവർക്ക് 6.23 ലക്ഷം റിയാൽ പിഴശിക്ഷ. അപകടത്തിൽ മരിച്ച രണ്ടുപേരുടെ അവകാശികൾക്ക് രണ്ടു ലക്ഷം റിയാൽ വീതം പിഴയും അപകടത്തിൽ പരുക്കേറ്റ 23 േപർക്ക് 2.13 ലക്ഷം റിയാലുമാണ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നു നൽകേണ്ടത്.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പതിനായിരം റിയാൽ പിഴയടയ്ക്കണമെന്നും അറബിക് പത്രം റിപ്പോർട്ടു ചെയ്തു. കോൺവോയ് ആയി വാഹനങ്ങൾ ഓടിക്കുന്നതിനിടെയാണ് അപകടം. മറ്റു വാഹനങ്ങൾക്കൊപ്പം എത്താൻ അതിവേഗം റെഡ് സിഗ്നൽ മറികടക്കുമ്പോൾ യാത്രാബസിൽ ഇടിക്കുകയായിരുന്നു. ബസ് മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബസ് കത്തിയമർന്നു. ബസ് ഡ്രൈവറും കാറിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. കാറിലും ബസിലുമുണ്ടായിരുന്ന യാത്രക്കാർക്കാണു പരുക്കേറ്റത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.